കല്‍പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കല്‍പറ്റ വാണിജ്യ നികുതി വിഭാഗം ഡെ. മാനേജര്‍ ബി. പ്രതാപനാണ് നാല്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്‍െറ പിടിയിലായത്. പരാതിക്കാരനില്‍നിന്ന് പണം വാങ്ങുന്നതിനിടെ കല്‍പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തന്‍െറ ഉടമസ്ഥതയിലുള്ള എ.എസ് ട്രേഡിങ് കമ്പനിയിലേക്ക് കര്‍ണാടകയില്‍നിന്ന് പത്ത് ടണ്‍ കാപ്പിയും കോഫി ക്യൂറിങ് മെഷീനും എത്തിക്കുന്നതിനായി 1,66,500 രൂപ പരാതിക്കാരനായ അന്‍സാര്‍ വാണിജ്യ നികുതി വകുപ്പില്‍ കെട്ടിവെച്ചിരുന്നു. നിശ്ചിത അവധിക്ക് ശേഷം തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പണം തിരികെ നല്‍കാന്‍ പ്രതാപന്‍ 40,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സില്‍ പരാതി നല്‍കിയ അന്‍സാര്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ തുകയുമായി നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് ബസ്സ്റ്റാന്‍ഡിലത്തെുകയായിരുന്നു. ഇവിടെവെച്ച് തുക കൈമാറുമ്പോള്‍ രഹസ്യമായി പിന്തുടര്‍ന്ന വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ വിഭാഗം ഡെ. പൊലീസ് സൂപ്രണ്ട് കെ.കെ. മാര്‍ക്കോസിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച തലശ്ശേരിയിലെ വിജിലന്‍സ് എന്‍ക്വയറി ആന്‍ഡ് വിജിലന്‍സ് സ്പെഷല്‍ കോടതി ജഡ്ജി മുമ്പാകെ ഹാജരാക്കും. പാലക്കാട് സ്വദേശിയാണ് അറസ്റ്റിലായ പ്രതാപന്‍. വിജിലന്‍സ് പൊലീസ് ഇന്‍സ്പെക്ടര്‍മാരായ ഷാജി വര്‍ഗീസ്, ജസ്റ്റിന്‍ എബ്രഹാം, എസ്.ഐമാരായ ഷാബു, റസാക്ക്, അശോകന്‍, എസ്.ഇ.പി.ഒമാരായ എല്‍ദോ, ബൈജു, സൗജല്‍, ജോയ്സ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.