വനത്തിനുള്ളില്‍ താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

കല്‍പറ്റ: വനത്തിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്‍െറ ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് പദ്ധതിപ്രകാരം തോല്‍പ്പെട്ടി റേഞ്ചിലെ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനത്തിനു നടുവില്‍ ഈശ്വരന്‍കൊല്ലിയില്‍ തനിച്ച് താമസിക്കുന്ന കാട്ടുനായ്ക്കവിഭാഗത്തില്‍പ്പെടുന്ന വൃദ്ധയായ ദേവിയേയും നരിമുണ്ടക്കൊല്ലിയിലെ ആറ് കുടുംബങ്ങളെയുമാണ് മാറ്റിപ്പാര്‍പ്പിക്കുക. ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപയാണ് ഭൂമി വാങ്ങാനായി ചെലവഴിക്കുക. കുറിച്യാട് റേഞ്ചില്‍നിന്ന് വനത്തില്‍നിന്ന് പുറത്തുവന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന 26 കുടുംബങ്ങളുടെയും ഇനിയും പുറത്തുവരാനിരിക്കുന്ന 35 പേരുടെയും ഭൂമിയുടെ രജിസ്ട്രേഷന് നികുതിയിളവ് നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, വിവിധ സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.