കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തിനെതിരെ ചില വ്യക്തികള്‍ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്‍റ് കടവന്‍ ഹംസ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എന്ന പേരില്‍ ഇ.പി. ഫിലിപ്പ്കുട്ടി, എന്‍.എച്ച്. സിദ്ദിഖ് എന്നിവരാണ് പഞ്ചായത്തിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. പഞ്ചായത്തിനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ മുമ്പൊന്നും ഇല്ലാത്ത ആക്ഷേപങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഭരണപ്രതിപക്ഷ ചേരിതിരിവില്ലാതെ വികസനത്തിന്‍െറയും ജനസേവനത്തിന്‍െറയും കാര്യത്തില്‍ ഭരണസമിതി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. എല്‍.ഡി.എഫ് ജനപ്രതിനിധികളോടുകൂടി ചര്‍ച്ചചെയ്ത് ഐക്യകണ്ഠ്യേനയാണ് തീരുമാനമെടുക്കാറുള്ളത്. 2015-2016 വര്‍ഷത്തില്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്താണ് ഈ പഞ്ചായത്ത്. പ്രവര്‍ത്തനമികവിന് മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവിലൂടെ അനുവാദം നല്‍കിയ വിധത്തിലുള്ള ഫണ്ട് വകമാറ്റം പഞ്ചായത്തില്‍ നടത്തിയിട്ടുണ്ട്. എന്‍ജിനീയര്‍മാരുടെ സാങ്കേതിക ശിപാര്‍ശ പരിഗണിച്ചാണ് കെട്ടിട നിര്‍മാണാനുമതികള്‍ നല്‍കുന്നത്. നിയമം മറികടന്ന് ആര്‍ക്കും കെട്ടിട നിര്‍മാണാനുമതി നല്‍കിയിട്ടില്ല. നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള അജ്ഞതയാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. പഞ്ചായത്തിന്‍െറ പുരോഗതിക്കും ചിട്ടയായ ഭരണനിര്‍വഹണത്തിനും അകമഴിഞ്ഞ് പിന്തുണ നല്‍കുന്ന സെക്രട്ടറിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പഞ്ചായത്ത് ഭരണസംവിധാനം അവതാളത്തിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റ് ഷീല രാമദാസ്, അംഗങ്ങളായ കെ.എം. ഫൈസല്‍, ശകുന്തള സജീവന്‍, ഇബ്രാഹിം കേളോത്ത് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.