അധികൃതര്‍ കനിയുന്നില്ല; ചികിത്സക്ക് പണമില്ലാതെ മിനിയും രാഗിലും

പനമരം: ആദിവാസികള്‍ക്കുവേണ്ടി കോടികള്‍ ചെലവാക്കുമ്പോഴും ചികിത്സക്ക് പണമില്ലാതെ ആദിവാസികളായ മിനിയും രാഗിലും. മാനന്തവാടി എട്ടില്‍ പണിയ കോളനിയിലെ മിനിയും ദ്വാരകയിലെ രാഗിലുമാണ് (12) പനമരം കൂളിവയലിലെ സ്വകാര്യ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 30 വയസ്സുള്ള മിനിക്ക് അരിവാള്‍ രോഗമാണ്. എല്ലും തോലുമായ ശരീരം കണ്ടാല്‍ 60 വയസ്സെങ്കിലും തോന്നിക്കും. ദ്വാരകയിലെ കുണ്ടോണി പണിയ കോളനിയിലെ രാഗിലിന് തലച്ചോറിന് തകരാറാണ്. അവന്‍െറ ശരീരവും എല്ലും തോലുമായി. പരസഹായമില്ലാതെ നടക്കാനാവില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലെയും മറ്റും ചികിത്സക്കുശേഷമാണ് ഇരുവരും കൂളിവയലിലത്തെിയത്. ഇവിടത്തെ രണ്ടു മാസത്തെ ചികിത്സകൊണ്ട് ഇരുവര്‍ക്കും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. ചികിത്സ സൗജന്യമായി കൊടുക്കുകയായിരുന്നുവെന്ന് കൂളിവയലിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ ചികിത്സക്ക് പണമില്ലാതെ ഇവരിപ്പോള്‍ വീടുകളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ഇരുവര്‍ക്കും ചോര്‍ന്നൊലിക്കാത്ത വീടില്ലാത്തതും പ്രശ്നമാകുന്നു. മിനിയുടെ അമ്മ കുങ്കിയും രാഗിലിന്‍െറ വലിയമ്മയുമാണ് ഇവര്‍ക്ക് കൂളിവയലില്‍ കൂട്ടായുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.