കല്‍പറ്റ: വനയാടിന്‍െറ പച്ചപ്പും കാനനസൗന്ദര്യവും ആസ്വദിക്കാന്‍ ഓരോ സാമ്പത്തികവര്‍ഷം പിന്നിടുമ്പോഴും ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഡി.ടി.പി.സിയുടെ ഒൗദ്യോഗിക കണക്കനുസരിച്ച് 14,37,606 സഞ്ചാരികള്‍ പോയവര്‍ഷം വയനാട്ടിലത്തെി. ജില്ലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴയുടെ അളവില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും മഴ ആസ്വദിക്കാനായി ഡി.ടി.പി.സിയും ഡബ്ള്യു.ടി.ഒയും സംയുക്തമായി സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ഫെസ്റ്റ് ആഘോഷിക്കാനായി വിദേശികളും സ്വദേശികളും ഒരുപോലെയത്തെുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മണ്‍സൂണ്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വയനാടിന്‍െറ സവിശേഷമായ തണുപ്പും മഴയും ആസ്വദിക്കാന്‍ വിദേശസഞ്ചാരികള്‍ മുടങ്ങാതെ ജില്ലയിലേക്കത്തെുന്നു. പൂക്കോട് തടാകമാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുന്ന സ്ഥലം. കഴിഞ്ഞവര്‍ഷം കുട്ടികളടക്കം 7,14,505 സഞ്ചാരികളാണ് പൂക്കോട് എത്തിയത്. 2,62,69,064 രൂപയാണ് ഇവിടെനിന്നുമാത്രം കഴിഞ്ഞവര്‍ഷം ലഭിച്ച വരുമാനം. ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതുകൊണ്ടും തടാക സഞ്ചാരത്തിന്‍െറ ഹരവും കുട്ടികളുടെ വിവിധ റെയ്ഡുകളും ഇവിടേക്ക് ആളുകളുടെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ഷംതോറും വര്‍ധനയുണ്ടാകുന്നു. എന്നാല്‍, ജില്ലയില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥാവ്യതിയാനം കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളെ ഊട്ടിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ദേശീയപാതയിലുള്ള രാത്രി ഗതാഗത നിയന്ത്രണവും ജില്ലയിലേക്കുള്ള സന്ദര്‍ശകരെ ഊട്ടിയിലേക്ക് വിടാന്‍ ഇടയാക്കുന്നുണ്ട്. ജില്ലയിലത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി ഡി.ടി.പി.സിക്ക് മീനങ്ങാടിയിലെ ജവഹര്‍ ടവര്‍ മാത്രമാണുള്ളത്. 80 ആളുകള്‍ക്കുള്ള ഡോര്‍മെറ്ററി സൗകര്യമാണ് ഡി.ടി.പി.സി ഇവിടെ ഒരുക്കിയിട്ടുള്ളത്. സീസണ്‍ ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ നിരക്കില്‍ ഇവിടെയത്തെുന്ന വിനോദസഞ്ചാരികള്‍ മറ്റ് സ്വകാര്യ റിസോര്‍ട്ടുകളെ ആശ്രയിക്കേണ്ടതായി വരുന്നു. 2012ല്‍ 11,50,832 സഞ്ചാരികള്‍ എത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷം14,37,606 ആയി വര്‍ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.