സുല്‍ത്താന്‍ ബത്തേരി: ശുചിത്വവാരത്തിന്‍െറ ഭാഗമായി നഗരസഭയില്‍ ശേഖരിച്ച മാലിന്യങ്ങള്‍ പല സ്ഥലത്തും കൂട്ടിയിട്ടിരിക്കുന്നു. ശേഖരിച്ച് കൂട്ടിവെച്ചതല്ലാതെ ഇവിടെനിന്ന് നീക്കംചെയ്യാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. ചെതലയത്ത് വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കുപ്പികളും പ്ളാസ്റ്റിക്കുമെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. ചേനാട് സ്കൂളിന് സമീപം നിരവധി കുപ്പികള്‍ കൂട്ടിയിട്ടിട്ടുണ്ട്. കുട്ടികള്‍ കല്ളെടുത്ത് കുപ്പികള്‍ എറിഞ്ഞു പൊട്ടിക്കുന്നത് പതിവായിരിക്കുകയാണ്. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നിടത്ത് വാഹനങ്ങളിലത്തെി മാലിന്യം തള്ളാനും തുടങ്ങിയിട്ടുണ്ട്. ശുചിത്വവാരത്തിന്‍െറ ഭാഗമായി ഓരോ വാര്‍ഡുകള്‍ക്കും 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ പറഞ്ഞു. അതത് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ഓരോ വാര്‍ഡുകളിലും ശുചീകരണം നടത്തിയത്. കൗണ്‍സിലര്‍മാരുടെ ഉത്തരവാദിത്തത്തിലാണ് കുപ്പി, പ്ളാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.