കാപ്പിക്കുന്നില്‍ കാട്ടുപോത്തിറങ്ങിയത് ഭീതിപരത്തി

സുല്‍ത്താന്‍ ബത്തേരി: നാട്ടിലിറങ്ങിയ കാട്ടുപോത്ത് മണിക്കൂറുകളോളം ഭീതിപരത്തി. വനം വകുപ്പിന്‍െറയും നാട്ടുകാരുടെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കാട്ടില്‍ കയറ്റിയത്. ഞായറാഴ്ച രാവിലെ ആറുമണിയോടെ മീനങ്ങാടി കാപ്പിക്കുന്നിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. പിന്നീട് അപ്പാട്, മൂന്നാനക്കുഴി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലൂടെ കാട്ടുപോത്ത് ഓടി. പത്തുമണിയോടെ വാളവയല്‍ അങ്ങാടിയിലത്തെിയ പോത്ത് ജനങ്ങളെ കണ്ടതോടെ ഓടിമറഞ്ഞു. പിന്നീട് ചാലിത്രയില്‍ ചന്ദ്രന്‍െറ റബര്‍തോട്ടത്തില്‍ കിടന്നു. നാട്ടുകാരും വനം വകുപ്പും എത്തിയതോടെ പോത്ത് വീണ്ടും ഓട്ടം തുടങ്ങി. ഉച്ചയോടെ ഇരുളം കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ഇതിനിടെ കാട്ടുപോത്തിറങ്ങിയതായി വനം വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. പത്തു കിലോമീറ്ററോളം ഓടിയ കാട്ടുപോത്ത് ആളുകളെ ഉപദ്രവിക്കുകയോ നാശം ഉണ്ടാക്കുകയോ ചെയ്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.