വനവാസം അവസാനിപ്പിക്കാനാവാതെ കൊമ്മഞ്ചേരി കോളനിയിലെ മൂന്നു കുടുംബങ്ങള്‍

സുല്‍ത്താന്‍ ബത്തേരി: ചെതലയം കൊമ്മഞ്ചേരി കോളനിയിലെ മൂന്നു കുടുംബങ്ങള്‍ക്ക് ഇനിയും വനവാസം അവസാനിപ്പിക്കാനായില്ല. നിരവധി കുടുംബങ്ങളുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ മൂന്നു കുടുംബങ്ങളിലായി ഒമ്പതുപേര്‍ മാത്രമാണുള്ളത്. രണ്ട് കിലോമീറ്റര്‍ കാടിനുള്ളിലൂടെ നടന്നുവേണം ഇവിടേക്കത്തൊന്‍. പണിക്കു പോകണമെങ്കില്‍ ദിവസവും ഇത്രയും ദൂരം താണ്ടി ആറാംമൈലിലത്തെണം. പ്രായമായവരും കുട്ടികളും ഉള്ളതിനാല്‍ ഗൃഹനാഥന്മാര്‍ക്ക് പണിക്ക് പോകാനും സാധിക്കുന്നില്ല. റേഷന്‍ ഷോപ്പില്‍നിന്ന് ലഭിക്കുന്ന സൗജന്യ റേഷനാണ് ഇവരുടെ ഏക ആശ്രയം. കൂടാതെ കാട്ടില്‍നിന്ന് ശേഖരിക്കുന്ന പച്ചിലകളും കിഴങ്ങും ഭക്ഷണത്തിനുപയോഗിക്കുന്നു. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലൂടെ ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നീക്കം തുടങ്ങിയിട്ട് ഏറെക്കാലമായി. പകുതി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും മൂന്നു കുടുംബം ഇനിയും ബാക്കിയാണ്. ഇതില്‍ മൂന്നു കുട്ടികളുമുള്‍പ്പെടുന്നു. ആറുവയസ്സായ ഒരു കുട്ടിയുണ്ടെങ്കിലും സ്കൂളില്‍ ചേര്‍ക്കാനും സാധിച്ചില്ല. എം.എല്‍.എയടക്കം നിരവധി പേര്‍ സന്ദര്‍ശിക്കുകയും ഉടന്‍തന്നെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്. ആനയും കടുവയും പുലിയുമെല്ലാം ഇവിടെ നിത്യസന്ദര്‍ശകരാണ്. ഓരോ രാത്രിയും നെഞ്ചിടിപ്പോടെയാണ് ഇവിടെയുള്ളവര്‍ കഴിച്ചുകൂട്ടുന്നത്. സോളാര്‍ ലൈറ്റുകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും തെളിയുന്നില്ല. മഴക്കാലമാകുന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. നാട്ടുകാരില്‍ ചിലര്‍ നല്‍കുന്ന പുതപ്പും വസ്ത്രങ്ങളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. എല്ലാ വര്‍ഷവും മുടങ്ങാതെ ആറാംമൈല്‍ സ്വദേശിയായ കുഞ്ഞുമുഹമ്മദ് പുതപ്പും പായയുമെല്ലാം നല്‍കാറുണ്ട്. ഇത്തവണയും കുഞ്ഞുമുഹമ്മദും സുഹൃത്തുക്കളും ചേര്‍ന്ന് ഇവര്‍ക്കാവശ്യമായ പായയും പുതപ്പും നല്‍കി. മാറിപ്പാര്‍ക്കുന്നതിന് സ്ഥലം കണ്ടത്തെിയെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് തീരുമാനം അറിയാന്‍ കഴിഞ്ഞില്ളെന്നും എത്രയും പെട്ടെന്ന് ഇവിടെനിന്ന് മാറിത്താമസിക്കുകയല്ലാതെ ജീവിക്കാന്‍ മറ്റുവഴികളില്ളെന്നും കോളനിയിലെ രാജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.