യാത്രാപാസ് ലഭിച്ചില്ല: വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാരുടെ ശിക്ഷ

കല്‍പറ്റ: പുതിയ യാത്രാപാസുകള്‍ ലഭിക്കുന്നതുവരെ പഴയതു ഉപയോഗിക്കാമെന്ന ആര്‍.ടി.ഒ നിര്‍ദേശം അവഗണിച്ച് മുഴുവന്‍ ചാര്‍ജ് നല്‍കാത്ത വിദ്യാര്‍ഥികളെ ബസുകളില്‍നിന്ന് ഇറക്കിവിടുന്നതായി പരാതി. ജില്ലയില്‍ ആര്‍.ടി.ഒ ഓഫിസുകളില്‍നിന്നാണ് സ്വകാര്യബസുകളില്‍ സൗജന്യനിരക്കില്‍ യാത്ര ചെയ്യുന്നതിനുള്ള പാസുകള്‍ വിതരണം ചെയ്യുന്നത്. അധ്യയനവര്‍ഷം തുടങ്ങി ഒരുമാസം കഴിയുമ്പോഴാണ് യാത്രാപാസുകള്‍ വിതരണം ചെയ്തിരുന്നത്. അതുവരെ കുട്ടികള്‍ പഴയ പാസുകള്‍ കാണിച്ചാല്‍ മതിയെന്നാണ് ആര്‍.ടി.ഒ ഓഫിസില്‍നിന്നുള്ള നിര്‍ദേശം. ജില്ലയിലെ പാരലല്‍ കോളജുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇത്തരത്തില്‍ സ്വകാര്യബസുകാരുടെ നടപടികള്‍ക്കിരയാവുന്നത്. യൂനിഫോം ധരിച്ച കുട്ടികള്‍ക്ക് പുതിയ യാത്രാപാസുകള്‍ വിതരണം ചെയ്യുന്നതുവരെ പഴയ പാസില്ളെങ്കിലും യാത്ര ചെയ്യാമെന്ന നിര്‍ദേശമുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ ഇതുസംബന്ധിച്ച് പരാതിപ്പെടുമ്പോള്‍ ബസുകളുടെ നമ്പറും പേരും കുറിച്ചുകൊടുക്കാനാണ് ബന്ധപ്പെട്ടവര്‍ പറയാറ്. എന്നാല്‍, സ്വകാര്യബസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ളെന്ന് ആക്ഷേപമുണ്ട്. ജില്ലയിലെ സമാന്തര കോളജുകളില്‍ പഠിക്കുന്ന കുട്ടികളിലധികവും തോട്ടം തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ചെറുകിട കര്‍ഷകര്‍, ആദിവാസികള്‍ തുടങ്ങിയവരുടെ മക്കളാണ്. യാത്രാപാസ് ലഭിക്കുന്നതുവരെ മുഴുവന്‍ ടിക്കറ്റ് നിരക്കും നല്‍കി ദിനേന വിദ്യാലയങ്ങളിലത്തെുക ഇവര്‍ക്ക് പ്രയാസകരമാണ്. ജില്ലയില്‍ ആര്‍.ടി.ഒയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. ആര്‍.ടി.ഒ ഓഫിസുകള്‍ മുഖാന്തരം യാത്രാപാസുകള്‍ വിതരണം ചെയ്യുന്നതുവരെ തങ്ങള്‍ക്ക് സൗജന്യ നിരക്കില്‍തന്നെ യാത്ര ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കുട്ടികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.