ഗൂഡല്ലൂര്‍: ഊട്ടി പഞ്ചായത്ത് യൂനിയനു കീഴില്‍ ഗ്രാമവികസന പദ്ധതിപ്രകാരം നടപ്പിലാക്കുന്ന പദ്ധതികള്‍ നീലഗിരി ജില്ലാ കലക്ടര്‍ ഡോ. പി. ശങ്കര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. ദൊഡബെഡ, ഉല്ലത്തി, തൂണേരി, ഏപ്പനാട്, കക്കുച്ചി തുടങ്ങിയ ഭാഗങ്ങളില്‍ നടപ്പിലാക്കുന്ന മരം നടീല്‍ പദ്ധതി, ജൈവവള ഉല്‍പാദനം, റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിലയിരുത്തിയശേഷം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ദൊഡബെഡ ഗ്രാമപഞ്ചായത്തിലെ കുളിചോല മുതല്‍ അണ്ണാനഗര്‍വരെയുള്ള അമ്മ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 27.6 ലക്ഷം രൂപയുടെ റോഡുപണികള്‍ കലക്ടര്‍ നിരീക്ഷിച്ചു. തൂണേരി ഗ്രാമപഞ്ചായത്തിലെ അണികൊരയില്‍ 10.60 ലക്ഷം രൂപയില്‍ നിര്‍മിക്കുന്ന ഭക്ഷ്യധാന്യ ശേഖര ശീതീകരണ മുറികളുടെയും മറ്റും പണികള്‍ വിലയിരുത്തി. ഇതേഭാഗത്ത് നിര്‍മിക്കുന്ന ജൈവവള നിര്‍മാണ യൂനിറ്റും കലക്ടര്‍ സന്ദര്‍ശിച്ചു. അണികൊരൈ മുതല്‍ തൂണേരിവരെ 3.5 ലക്ഷത്തില്‍ റോഡോരങ്ങളിലെ മരത്തൈകള്‍ നട്ടതും ഏപ്പനാട് ഗ്രാമപഞ്ചായത്തിലെ മെഗാ മരംവളര്‍പ്പ് പദ്ധതിയില്‍ നട്ട മരത്തൈകളുടെ പരിചരണത്തേക്കുറിച്ചും പരിശോധിച്ചു. ജില്ലാ ഗ്രാമവികസന പദ്ധതി ഡയറക്ടര്‍ മുരുകേശന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പശുപതി, ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍ ആര്‍. ലക്ഷ്മി നരസിമ്മന്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.