കല്‍പറ്റ: ബി.ജെ.പി മുന്നണിയുമായി ബന്ധം തുടരുന്ന പശ്ചാത്തലത്തില്‍ കാവേരി ആദിവാസി വനിതാ സൊസൈറ്റിയുടെ നേതൃത്വത്തില്‍നിന്ന് സി.കെ. ജാനുവിന്‍െറ രാജി ആവശ്യപ്പെടാന്‍ ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചതായി കോഓഡിനേറ്റര്‍ ഗീതാനന്ദന്‍ പറഞ്ഞു. ആദിവാസി വനിതകളുടെ ശാക്തീകരണത്തിനും ആദിവാസി കുട്ടികളുടെ ഉന്നമനത്തിനും വേണ്ടിയാണ് ഗോത്രമഹാസഭയുടെ ശാഖകളില്‍ കാവേരി വനിതാ സൊസൈറ്റിയുടെ പ്രവര്‍ത്തനമാരംഭിച്ചത്. വയനാട്ടിലെ ആദിവാസി ഊരുകളില്‍ കാവേരി പാഠശാലകളും കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമില്‍ സ്വയംസഹായ സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആദിവാസികളുടെ ഉന്നമനത്തില്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടിയാണ് മൂന്ന് വര്‍ഷമായി പ്രവര്‍ത്തനം നടത്തിവരുന്നത്. ഗോത്രമഹാസഭയുടെ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ ചേരാന്‍ സി.കെ. ജാനു പ്രത്യേക സംഘടന (ജെ.ആര്‍.എസ്) രൂപവത്കരിച്ചത്. ബി.ജെ.പി, സംഘ്പരിവാര്‍ ശക്തികള്‍ക്ക് ആദിവാസി ഊരുകളില്‍ കടന്നുകയറാന്‍ സി.കെ. ജാനു ആരംഭിച്ച നീക്കത്തില്‍ ആദിവാസികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി സംഘ്പരിവാര്‍ ശക്തികള്‍ നല്‍കിയ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണമുന്നയിച്ച് ജാനുവിന്‍െറ പുതിയ സംഘടനയായ ജെ.ആര്‍.എസിന്‍െറ നേതാക്കളായ ഇ.പി. കുമാരദാസ്, സുനില്‍കുമാര്‍ തുടങ്ങിയവരെ മാറ്റിനിര്‍ത്തിയിട്ടുണ്ട്്. ഫണ്ട് നല്‍കിയ സംഘ്പരിവാര്‍ ഏജന്‍റുകളുടെ നിര്‍ദേശം പരിഗണിച്ചാണത്രേ ഈ നടപടി. ജാനുവിനെ പൂര്‍ണ നിയന്ത്രണത്തിലാക്കി ആദിവാസി ഊരുകളില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള സംഘ്പരിവാര്‍ നീക്കമാണ് ഇതിന്‍െറ പിന്നിലുള്ളത്. ആയതിനാല്‍ ബി.ജെ.പിയുടെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സി.കെ. ജാനുവിനെ മാറ്റിനിര്‍ത്തി കാവേരി വനിതാ സൊസൈറ്റിയും കാവേരി പാഠശാലകളും പുനസംഘടിപ്പിക്കാനാണ് ഗോത്രമഹാസഭ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.