മാനന്തവാടി: വിവാദമായ മൈനര്‍ സ്വത്ത് കേസായ അനന്തോത്ത് ഭൂമി പ്രശ്നത്തില്‍ കൈവശ കര്‍ഷകരുടെയും ജനങ്ങളുടെയും എതിര്‍പ്പിനത്തെുടര്‍ന്ന് സ്ഥലമളക്കാന്‍ കോടതി നിയോഗിച്ച ആമീനും സംഘവും മടങ്ങി. ഇത് നാലാം തവണയാണ് സ്ഥലമെടുപ്പ് തടസ്സപ്പെടുന്നത്. രാവിലെ പത്തുമണിയോടെ മാനന്തവാടി സി.ഐ ഓഫിസിലത്തെിയ ബത്തേരി സബ് കോടതി ആമീന്‍ എം.കെ. ലക്ഷ്മണന്‍, ബത്തേരി താലൂക്ക് സര്‍വേയര്‍മാരായ പി.കെ. അനില്‍കുമാര്‍, വൈ. ഷാഫി എന്നിവര്‍ സി.ഐ ടി.എന്‍. സജീവുമായി ചര്‍ച്ചനടത്തി. തുടര്‍ന്ന് രേഖകള്‍ പരിശോധിക്കാനായി പയ്യമ്പള്ളി വില്ളേജിലേക്ക് പൊലീസ് സന്നാഹത്തോടെ പുറപ്പെടുകയും ചെയ്തു. ഇതേസമയം, വിന്‍സന്‍റ് ഗിരിയില്‍ നിരവധിപേര്‍ ആമീനെ തടയാനത്തെിയിരുന്നു. എന്നാല്‍, ഒണ്ടയങ്ങാടിയിലെ സ്ഥലമാണ് അളക്കുക എന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നേതാക്കളും ജനങ്ങളും കിട്ടിയ വാഹനങ്ങളില്‍ ഒണ്ടയങ്ങാടിയിലേക്ക് നീങ്ങി. ഇവിടെയത്തെിയതോടെയാണ് വിന്‍സന്‍റ്ഗിരിക്ക് തന്നെയാണ് ഉദ്യോഗസ്ഥസംഘം എത്തുന്നതെന്ന് വിവരം ലഭിച്ചത്. ഇതോടെ ഒണ്ടയങ്ങാടിയില്‍ തടിച്ചുകൂടിയ ജനം വീണ്ടും തിരിച്ചത്തെി. പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയതോടെ ജനങ്ങള്‍ മാനന്തവാടി-കാട്ടിക്കുളം റോഡ് ഉപരോധിച്ചു. തുടര്‍ന്ന് നേതാക്കളായ പി.വി. സഹദേവന്‍, ഇ.ജെ. ബാബു, കെ.ജെ. പൈലി, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.എം. വര്‍ക്കി, ജോണി മറ്റത്തിനാലി തുടങ്ങിയവര്‍ സി.ഐ ടി.എന്‍. സജീവ്, ആമീന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അളവില്‍നിന്ന് പിന്മാറി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെയാണ് റോഡുപരോധം അവസാനിപ്പിച്ചത്. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേയര്‍മാര്‍ക്ക് ജോലിചെയ്യാന്‍ കഴിഞ്ഞില്ളെന്നും ഈ വിവരം കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും ആമീന്‍ പറഞ്ഞു. അനന്തോത്ത് സ്വാമിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി ഭാര്യ പുഷ്കരാംബാള്‍ വില്‍പന നടത്തി. അന്ന് മൈനറായിരുന്ന മകന്‍ രാമചന്ദ്രന്‍ തനിക്കവകാശപ്പെട്ട ഭൂമി ലഭിക്കണമെന്നാവശ്യപ്പെട്ട് പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് രണ്ടു പതിറ്റാണ്ടിലധികമായുള്ള നിയമപോരാട്ടം തുടരുന്നത്. ഭൂമിയുടെ ഇപ്പോഴത്തെ അവകാശികളായ തിരൂരങ്ങാടി സ്വദേശികളായ അബൂബക്കര്‍, സുധീപ് എന്നിവരാണ് കേസ് നടത്തുന്നത്. 160 ഹെക്ടറിലായി 500ഓളം അവകാശികളാണ് വര്‍ഷങ്ങളായി ഈ ഭൂമിയില്‍ താമസിക്കുന്നത്. അഞ്ച് വില്ളേജുകളിലായാണ് പ്രസ്തുത ഭൂമിയുള്ളത്. കോടതിയുടെ അടുത്ത തീരുമാനമനുസരിച്ചായിരിക്കും പുതിയ നടപടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.