മാനന്തവാടിയില്‍ മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങി

മാനന്തവാടി: മഴക്കാലപൂര്‍വ ശുചീകരണത്തിന്‍െറ ഭാഗമായി നഗരസഭ ചെയര്‍മാന്‍െറ നേതൃത്വത്തില്‍ മാനന്തവാടി ടൗണ്‍ ശുചീകരിച്ചു. രാവിലെ പത്തുമണിയോടെ കൗണ്‍സിലര്‍മാരും വിവിധ സംഘടനകളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് തുടങ്ങിയ പ്രവര്‍ത്തനം ഉച്ചയോടെയാണ് അവസാനിച്ചത്. ഗാന്ധിപാര്‍ക്കില്‍ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ശുചീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെയര്‍മാന്‍, കൗണ്‍സിലര്‍ പുഷ്പ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി റോഡ് ശുചീകരിച്ചു. എരുമത്തെരു റോഡ് ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ പ്രദീപ ശശി, കൗണ്‍സിലര്‍ അബ്ദുല്‍ ആസിഫ് എന്നിവരുടെ നേതൃത്വത്തില്‍ കുടംബശ്രീ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പോസ്റ്റ്ഓഫിസ് തലശ്ശേരി റോഡില്‍ സീമന്ദിനി സുരേഷ്, മുജീബ് കോടിയോടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനം നടത്തി. ചൂട്ടക്കടവ് റോഡില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശാരദ സജീവന്‍, കൗണ്‍സിലര്‍മാരായ സുമിത്ര ബാലന്‍, പി.വി. ജോര്‍ജ്, സി.ഡി.എസ് ചെയര്‍പേഴ്്സന്‍ പുഷ്പവല്ലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. താഴെയങ്ങാടി റോഡില്‍ കൗണ്‍സിലര്‍മാരായ എ. ഉണ്ണികൃഷ്ണന്‍, ശോഭ രാജന്‍, വി.യു. ജോയി, അരുണ്‍കുമാര്‍ എന്നിവരാണ് നേതൃത്വം വഹിച്ചത്. മൈസൂരു റോഡിലെ വ്യാപാരിവ്യവസായി സമിതി പ്രവര്‍ത്തകര്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കടവത്ത് മുഹമ്മദ്, മിനി വിജയന്‍, ഷീജ ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി. വള്ളിയൂര്‍ക്കാവ് റോഡില്‍ കൗണ്‍സിലര്‍മാരായ ഷൈല ജോസ്, കെ.കെ. ശ്രീലത, മഞ്ജുള എന്നിവരും ബസ്സ്റ്റാന്‍ഡില്‍ കൗണ്‍സിലര്‍മാരായ കെ.വി. ജുബൈര്‍, എ.എം. സത്യന്‍, ശോഭന യോഗി എന്നിവരും നേതൃത്വം നല്‍കി. കോഴിക്കോട് റോഡില്‍ പി.ടി. ബിജു, ലില്ലി കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ചുമട്ടു തൊഴിലാളികള്‍ തുടങ്ങിയവരും പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.