സുല്‍ത്താന്‍ ബത്തേരി: വാഹന ഇടപാടുകാരില്‍നിന്ന് പണം തട്ടിയ രണ്ടുപേരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് കരിവള്ളിക്കുന്ന് അരീക്കണ്ടിയില്‍ എസ്.എസ്. സുജിത് (30), കുപ്പക്കൊല്ലി മഠത്തൊടിയില്‍ സതീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെ.വി.ആര്‍ മോട്ടോഴ്സിന്‍െറ പരാതിയത്തെുടര്‍ന്നാണ് അറസ്റ്റ്. വാഹനം വാങ്ങിയവരില്‍നിന്ന് വായ്പ അടവ് തുക വാങ്ങി കമ്പനിയില്‍ അടക്കുന്നതിന്‍െറ ജില്ലാ ടീം ലീഡറായിരുന്നു സുജിത്. ഇടപാടുകാരില്‍നിന്ന് പണം വാങ്ങുകയും കമ്പനിയില്‍ അടക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഇടപാടുകാര്‍ക്ക് വാങ്ങിയ മുഴുവന്‍ തുകയുടെയും രശീത് നല്‍കും. എന്നാല്‍, കമ്പനിയില്‍ വ്യാജ രശീത് ആണ് നല്‍കിയത്. പണം ലഭിക്കാതായതോടെ കമ്പനി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. 15 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 30 പേര്‍ കമ്പനിയില്‍ പരാതി നല്‍കി. തുടര്‍ന്ന് 2015 നവംബറിലാണ് കമ്പനി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ ഒളിവില്‍പോയ സുജിത് തിങ്കളാഴ്ച ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. വ്യാജ എന്‍.ഒ.സി നിര്‍മിക്കുന്നതിന് സുജിത്തിനെ സഹായിച്ചത് സതീഷാണ്. ഇയാളെ ചൊവ്വാഴ്ച ബത്തേരിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. 30ഓളം വ്യാജ എന്‍.ഒ.സികളും പൊലീസ് പിടിച്ചെടുത്തു. എസ്.ഐ ബിജു ആന്‍റണി, അഡീഷനല്‍ എസ്.ഐ കെ.വി. സാജു, എ.എസ്.ഐ എം.കെ. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.