ഗൂഡല്ലൂര്‍: അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ട്രാഫിക് പൊലീസിന് സ്പീഡ് ഹണ്ടര്‍ എന്ന നിരീക്ഷണ കാമറ നല്‍കി. ഊട്ടിയിലെ ട്രാഫിക് വിഭാഗത്തിന് ജില്ലാ പൊലീസ് മേധാവി എസ്.പി. മുരളീരംഭ ഉപകരണം കൈമാറി. സംസ്ഥാനത്ത് ആദ്യഘട്ടമായി 250 ഉപകരണങ്ങളാണ് നല്‍കിയത്. നീലഗിരിക്ക് അഞ്ചെണ്ണമാണ് അനുവദിച്ചത്. ഉപകരണത്തിന്‍െറ പ്രവര്‍ത്തനം ഊട്ടി ട്രാഫിക് പൊലീസ് പരിശോധിച്ചു. ഊട്ടിയിലേക്ക് രണ്ട്, കൂനൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍ എന്നീ നഗരങ്ങളിലേക്ക് ഒന്നുവീതവുമാണ് നല്‍കുന്നത്. സ്പീഡ് പരിധിയെ സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് അധികാരികളുമായി കൂടിയാലോചിച്ച് ഉപകരണത്തില്‍ രേഖപ്പെടുത്തുന്നതോടെ അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങളുടെ വിവരം ഉപകരണത്തില്‍ രേഖപ്പെടുത്തും. ഇതനുസരിച്ച് വാഹനം കണ്ടത്തെി ഉടമക്ക് പിഴ ചുമത്തുമെന്നും അധികാരികള്‍ അറിയിച്ചു. അമിതവേഗത തടുക്കാനും അപകടങ്ങള്‍ കുറക്കാനും സ്പീഡ് ഹണ്ടര്‍ ഉപകരണംമൂലം സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.