ഓവാലിയില്‍ പൊലീസ് ചെക്പോസ്റ്റ് സ്ഥാപിച്ചു

ഗൂഡല്ലൂര്‍: മാവോവാദി ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഓവാലി പഞ്ചായത്തിലേക്കുള്ള വാഹനങ്ങള്‍ പരിശോധിക്കാന്‍ പുതിയ ചെക്പോസ്റ്റ് സ്ഥാപിച്ചു. കേരളാ അതിര്‍ത്തിപ്രദേശത്ത് മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നീലഗിരിയിലെ അയല്‍ സംസ്ഥാന അതിര്‍ത്തികളില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വനമേഖലയില്‍ തിരച്ചില്‍ തുടരുന്നുമുണ്ട്. ഓവാലി പഞ്ചായത്തിലെ കേരളാ-തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ ഇടവിട്ട് തിരച്ചില്‍ നടത്തിവരുകയാണ് പൊലീസ്. നിരീക്ഷണം ശക്തമാക്കുന്നതിന്‍െറ ഭാഗമായിട്ടാണ് ഓവാലി റോഡില്‍ പൊലീസ് ചെക്പോസ്റ്റ് സ്ഥാപിക്കുന്നത്. ചെക്പോസ്റ്റിന്‍െറ പ്രവര്‍ത്തനം ഗൂഡല്ലൂര്‍ ഡിവൈ.എസ്.പി (ഇന്‍ചാര്‍ജ്) തിരുമേനി പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.