വന്യജീവി ശല്യം: എല്ലാം ശരിയാകുമോ?

കല്‍പറ്റ: അതിരൂക്ഷമായ വന്യമൃഗ ആക്രമണം പൊതുജനത്തില്‍ സൃഷ്ടിച്ച നിസ്സഹായാവസ്ഥ പ്രകടമാവുന്നതായിരുന്നു വിവിധ കര്‍ഷക നേതാക്കളുടെ വാക്കുകള്‍. വനം മന്ത്രി കെ.രാജു പ്രത്യേക താല്‍പര്യമെടുത്താണ് സിവില്‍സ്റ്റേഷനിലെ ആസൂത്രണ ഭവനില്‍ വന്യജീവി ആക്രമണം ചര്‍ച്ചചെയ്യുന്നതിന് വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളെ വിളിച്ചുചേര്‍ത്തത്. കക്ഷിഭേദമില്ലാതെ എല്ലാവരും സംസാരിച്ചു തുടങ്ങിയതും മന്ത്രിയുടെ നല്ല മനസ്സിന് നന്ദി പറഞ്ഞുകൊണ്ട്. ചുമതലയേറ്റെടുത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ മലകയറിയത്തെി കര്‍ഷകരെ വിളിച്ച് ഒരുമിച്ചിരിക്കാന്‍ സന്നദ്ധമായ മന്ത്രിയെ അവര്‍ ആവര്‍ത്തിച്ച് പ്രശംസിച്ചു. 25 വര്‍ഷകാലയളവില്‍ വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായി സമയമാണിത്. ജില്ലയില്‍ ഏതാണ്ട് എല്ലാ ഭാഗത്തും വന്യജീവികള്‍ മനുഷ്യനെയും കന്നുകാലികളെയും കൃഷിയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ വേദനകള്‍ ഒന്നൊന്നൊയി സംഘടനാപ്രതിനിധികള്‍ അവതരിപ്പിച്ചപ്പോള്‍ മന്ത്രി എല്ലാം ശ്രദ്ധയോടെ കേട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചുകൂട്ടി നിലവിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയാണ് കര്‍ഷക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ചേര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.