പെന്‍ഷനുകള്‍ മുടങ്ങുന്നു; ഗുണഭോക്താക്കള്‍ ദുരിതത്തില്‍

വൈത്തിരി: നിര്‍ധനര്‍ക്കും അവശ വിഭാഗങ്ങള്‍ക്കുമായി സര്‍ക്കാര്‍ പഞ്ചായത്തുകളില്‍നിന്നും വിതരണം ചെയ്യുന്ന സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുന്നു. വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, വിവാഹ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങിയവയാണ് മുടങ്ങുന്നത്. പെന്‍ഷന്‍ പദ്ധതിക്കായി സര്‍ക്കാറില്‍നിന്നും ആവശ്യത്തിന് തുക ലഭിക്കാത്തതാണ് പെന്‍ഷനുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. പല പഞ്ചായത്തുകളിലും മാര്‍ച്ച് 31 വരെ 50 ശതമാനത്തില്‍ താഴെയാണ് തുക ലഭിച്ചത്. ഈ തുക കൊണ്ട് എല്ലാവര്‍ക്കും എല്ലാ പെന്‍ഷനുകളും കൊടുത്തുതീര്‍ക്കാനാവില്ളെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളും അനാസ്ഥയുമാണ് വളരെയധികം പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നതില്‍ വിനയാകുന്നതെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.