കത്തി ചാമ്പലായത് മൂന്ന് മക്കളുടെ സ്വപ്നം

മാനന്തവാടി: അമ്മയോടുള്ള ദേഷ്യത്തിന് പിതാവ് കത്തിച്ചാമ്പലാക്കിയത് മൂന്ന് മക്കളുടെ സ്വപ്നം. വള്ളിയൂര്‍ക്കാവ് കാവുംകുന്ന് ഇമ്പാലില്‍ വര്‍ഗീസ് എന്ന ബേബിയാണ് തിങ്കളാഴ്ച വീടിന് തീ കൊളുത്തി തൂങ്ങി മരിച്ചത്. മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍, രേഖകള്‍ എന്നിവ വാരിയിട്ട് കത്തിക്കുകയായിരുന്നു. കട്ടില്‍, വീട്ടില്‍ സൂക്ഷിച്ചിരുന്ന കാപ്പിക്കുരു, ജനലുകള്‍, വാതിലുകള്‍ എന്നിവയെല്ലാം പൂര്‍ണമായും കത്തിയമര്‍ന്നു. അവശേഷിക്കുന്നത് അടുക്കളയിലെ ഏതാനും അലൂമിനിയ പാത്രങ്ങള്‍ മാത്രമാണ്. ഭാര്യ ചിന്ന പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയില്‍ സ്വീപ്പര്‍ ആയി ജോലി ചെയ്തുവരുകയാണ്. ആകെ ഉണ്ടായ പത്ത് സെന്‍റ് സ്ഥലത്തിന്‍െറ ആധാരം പോലും തീനാളങ്ങള്‍ വിഴുങ്ങിയ കാഴ്ച ഹൃദയം പൊട്ടും വേദനയോടെയാണ് അവര്‍ കണ്ടത്. ബി.എ പാസായ മകന്‍ പ്രശോഭ് ജോലിക്കയി അലയുന്നതിനിടെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ കത്തിയമര്‍ന്നത.് സഹോദരന്‍ വിഷ്ണുവിന്‍െറ സ്ഥിതിയും വ്യത്യസ്തമല്ല. രാവിലെ സന്തോഷത്തോടെ സ്കൂളിലേക്ക് പോയ സഹോദരി സ്നേഹ തിരിച്ചത്തെിയത് പകരം മാറാനുള്ള വസ്ത്രവും കിടന്നുറങ്ങാന്‍ വീടുപോലും നഷ്ടപ്പെട്ട ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്ക് മുന്നിലേക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.