കല്‍പറ്റ: ‘ഇനിയും ഞങ്ങളെ വാഗ്ദാനം നല്‍കി മടക്കരുത്. ഞങ്ങള്‍ ഭൂമി കണ്ടത്തെിയിട്ടുണ്ട്. ഇതാ അതിന്‍െറ രേഖകള്‍...ഇനിയും ഞങ്ങളെ വെറുതെ മടക്കിയാല്‍ സമരത്തിനിറങ്ങും...’ കാക്കത്തോട് കോളനിയിലെ കറുപ്പി, കുള്ളി, തങ്ക, തണ്ണ എന്നിവര്‍ ജില്ലാ ഭരണാധികാരികള്‍ക്കു മുന്നില്‍ ഒരു സമരത്തിനുള്ള തയാറെടുപ്പുകളുമായാണ് എത്തിയത്. സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഭവനില്‍നിന്ന് മന്ത്രി പങ്കെടുത്ത യോഗം കഴിഞ്ഞ് കാറിലേക്ക് കയറാനൊരുങ്ങിയ കലക്ടറെ കണ്ട് അവര്‍ കൂട്ടമായി എത്തി വളഞ്ഞു. കലക്ടര്‍ക്കൊപ്പം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും ഉണ്ടായിരുന്നു. 2014ല്‍ കോളനി സന്ദര്‍ശിച്ച് കലക്ടര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഭൂമി നല്‍കുമെന്ന വാഗ്ദാനം നിരന്തരമായി ജില്ലാ ഭരണകൂടം ലംഘിക്കുകയാണെന്ന് അവരോടൊപ്പമുണ്ടായിരുന്ന ആദിവാസി ഗോത്രമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പറഞ്ഞു. നൂല്‍പുഴ പഞ്ചായത്ത് കല്ലൂരിന് സമീപത്തുള്ള ഈ കോളനിയിലെ 32 കുടുംബങ്ങള്‍ വര്‍ഷങ്ങളായി വെള്ളപ്പൊക്കകെടുതി അനുഭവിക്കുന്നവരാണ്. വയനാട്ടിലെ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ 50 കോടി നല്‍കിയിരുന്നു. അതില്‍ ഈ കോളനിക്കും ഫണ്ട് നീക്കിവെക്കുകയും ചെയ്തു. എന്നാല്‍, ഭൂമി ലഭ്യമായില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതിയില്‍ ഈ കോളനിയെയും ഉള്‍പ്പെടുത്തി.ഇരുളം വില്ളേജില്‍ വാകേരി റോഡരികില്‍ 35 സെന്‍റ് വീതം ഭൂമിയാണ് ഇവര്‍ കണ്ടത്തെിയത്. ഈ ഭൂമി വാങ്ങിനല്‍കണമെന്ന ആവശ്യ പ്രകാരം ജൂലൈ 20ന് കലക്ടര്‍, ട്രൈബല്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഭൂമി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, വന്യജീവി ആക്രമണം ഉള്ള ഭൂമിയാണെന്നും മറ്റൊരു സ്ഥലം കണ്ടത്തെണം എന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ജനറല്‍ വിഭാഗത്തില്‍ പെട്ട ധാരാളം പേര്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ആ ഭൂമി തന്നെ വാങ്ങി നല്‍കാന്‍ ആവശ്യപ്പെടാനും ഇല്ളെങ്കില്‍ ആശിക്കും ഭൂമി പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ഓരോ കുടുംബത്തിനും നല്‍കാന്‍ ആവശ്യപ്പെടാനും ഊരുകൂട്ടം ചേര്‍ന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. പ്രശ്നത്തില്‍ ഒരാഴ്ചക്കകം പരിഹാരമുണ്ടാക്കാമെന്ന് കലക്ടറും കോളനി സന്ദര്‍ശിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് എം.എല്‍.എയും വാക്കു കൊടുത്തതോടെയാണ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.