കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്നം പരിഹരിക്കണം –എല്‍.ഡി.എഫ്

കല്‍പറ്റ: എല്ലാ നിയമക്കുരുക്കുകളും ഒഴിവാക്കി കാഞ്ഞിരത്തിനാല്‍ ജെയിംസിന്‍െറ ഭൂമിപ്രശ്നം പരിഹരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 1976 മുതല്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജും ജോര്‍ജിന്‍െറ മരണശേഷം മരുമകന്‍ ജെയിംസും നീതിക്കായി പോരാട്ടം നടത്തുകയാണ്. നിയമപരമായ എല്ലാ രേഖകളും കാട്ടി ജെയിംസ് കലക്ടറേറ്റ് കവാടത്തില്‍ ആരംഭിച്ച സമരം ഒരു വര്‍ഷത്തിലേക്ക് കടക്കുകയാണ്. സാധാരണക്കാരന് നീതി ഉറപ്പാക്കാനുള്ള നടപടികള്‍ വൈകുന്നത് ആശങ്കജനകമാണ്. വനംവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നപരിഹാരത്തിന് നീതിപൂര്‍വകമായ നടപടി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പി.കെ. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ കെ.വി. മോഹനന്‍, വി.പി. ശങ്കരന്‍ നമ്പ്യാര്‍, വിജയന്‍ ചെറുകര, പി.കെ. മൂര്‍ത്തി, പി.എം. ജോയി, മുഹമ്മദ്കുട്ടി, എം.ജെ. പോള്‍, സി.എം. ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.