വൈത്തിരി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏല്‍ക്കാതെ മഞ്ഞളിപ്പുരോഗം ബാധിച്ച് കവുങ്ങുകള്‍ വ്യാപകമായി നശിക്കുന്നു. വൈത്തിരി, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലാണ് കവുങ്ങുകള്‍ മഞ്ഞളിപ്പ് രോഗത്താല്‍ നശിക്കുന്നത്. കീടബാധയേറ്റ കവുങ്ങിന്‍െറ ഓലകള്‍ മഞ്ഞനിറത്തിലായി പൂക്കുലകളടഞ്ഞ് കരിഞ്ഞുണങ്ങുകയാണ് ചെയ്യുന്നത്. ഇവക്ക് പുറമെ കൂമ്പുചീയല്‍ രോഗവും വ്യാപകമാണ്. 15ഉം 20ഉം വര്‍ഷം പ്രായമുള്ള കവുങ്ങ് മരങ്ങളെയാണ് മഞ്ഞളിപ്പ് കൂടുതലായും ബാധിക്കുന്നത്. നഷ്ടത്തിലായ കര്‍ഷകര്‍ പല തോട്ടങ്ങിലും കവുങ്ങുകള്‍ മുറിച്ചുമാറ്റി മറ്റു കൃഷിയിലേക്ക് തിരിയുന്നുമുണ്ട്. കവുങ്ങുകളില്‍ കീടബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്തെങ്കിലും ഫലപ്രദമാകുന്നില്ലന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ വിലത്തകര്‍ച്ചയും ഉല്‍പാദനക്കുറവും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ഇപ്പോള്‍ കൊട്ടടക്കക്ക് പുതിയതിന് 18,500 രൂപ മുതല്‍ 19,000 രൂപ വരെ വിപണിയില്‍ വില ലഭിക്കുന്നുണ്ട്. എങ്കിലും അവശേഷിക്കുന്ന തോപ്പുകളില്‍ പ്രതീക്ഷയോടെ നില്‍ക്കുന്ന കര്‍ഷകരോട് രോഗപ്രതിരോധത്തിന് ബോര്‍ഡോമിശ്രിതം തളിച്ചും ഫോസ്ഫറസ് അടങ്ങിയ വളങ്ങളിട്ടും രോഗബാധയെ നിയന്ത്രിക്കാമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. അടക്ക കൃഷിക്ക് സര്‍ക്കാര്‍ കാര്‍ഷിക പരിരക്ഷയും സഹായങ്ങളും നടപ്പാക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.