ആശങ്ക വേണ്ട; ജില്ലയില്‍ ഡിഫ്തീരിയ ബാധിതര്‍ ഇല്ല

മാനന്തവാടി: ആശങ്കകളെ അസ്ഥാനത്താക്കി ജില്ലയില്‍ ഡിഫ്തീരിയ ബാധിതര്‍ ഇല്ളെന്ന് സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതോടെയാണ് ഡിഫ്തീരിയ ബാധിതര്‍ ഇല്ളെന്ന് ഉറപ്പായത്. ചെതലയത്ത് 28കാരിയും എടവകയിലെ 34കാരിയുമാണ് തൊണ്ടവേദനയെ തുടര്‍ന്ന് ചികിത്സ തേടിയത്. ഡിഫ്തീരിയ രോഗലക്ഷണ സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗികളെ സന്ദര്‍ശിക്കുകയും രോഗികളുടെ തൊണ്ടയില്‍നിന്നുള്ള സ്രവമെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഡിഫ്തീരിയ രോഗം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. നിലവില്‍ ഡിഫ്തീരിയ രോഗലക്ഷണങ്ങളുള്ള കേസുകളൊന്നുംതന്നെ ജില്ലയില്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ ആശങ്കപ്പെടാനില്ളെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.