പനമരം: ആദിവാസികളായ അരിവാള്‍ രോഗികള്‍ക്ക് പതിമൂന്നരകോടി രൂപ മുടക്കി വാങ്ങിയ ഭൂമി പലതും വാസയോഗ്യമല്ളെന്നും ഇതില്‍ വന്‍ അഴിമതി നടന്നതായും ആദിവാസി ഐക്യവേദി ജില്ലാ പ്രസിഡന്‍റും ഭൂമിയെടുപ്പ് ജില്ലാ മോണിറ്ററിങ് അംഗവുമായ കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര ഗവ. പ്രത്യേക പാക്കേജ് പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. പലഭൂമിയും ചെങ്കുത്തായതും വാസയോഗ്യമല്ലാത്തതുമാണ്. കൂടാതെ, നിലവിലെ ഭൂമിയുടെ വിലയേക്കാള്‍ പത്തിരട്ടി വിലക്കാണ് ഭൂമി വാങ്ങിയത്. വാസയോഗ്യവും വെള്ളം, വെളിച്ചം, റോഡ് സൗകര്യമുള്ളതുമായ സ്ഥലങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കാവൂ എന്ന നിര്‍ദേശം മറികടന്നാണ് പല ഭൂമികളും വന്‍ വിലകൊടുത്ത് വാങ്ങിയത്. മാനന്തവാടി താലൂക്കില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ ബിജോയ് ഫിലിപ് എന്ന സ്വകാര്യ വ്യക്തിയുടെ എട്ടേക്കര്‍ ഭൂമി അരിവാള്‍ രോഗികള്‍ക്കായി കണ്ടത്തെിയിരുന്നു. എന്നാല്‍, പരിശോധയില്‍ ഇതില്‍ രണ്ടര ഏക്കറോളം വാസയോഗ്യമല്ളെന്ന് കണ്ടത്തെിയിരുന്നു. ഈ ഭൂമി രജിസ്റ്റര്‍ ചെയ്ത് വാങ്ങുന്നതിനെതിരെ മാനന്തവാടി ആര്‍.ഡി.ഒക്ക് പരാതികൊടുത്തു. പ്രദേശത്ത് നിലവിലുള്ള വിലയേക്കാള്‍ കൂടുതല്‍ വിലക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഭൂവുടമക്ക് കുറഞ്ഞ വിലയേ ഏക്കറിന് ലഭിക്കുന്നുള്ളൂ. ബാക്കി തുക ഉദ്യോഗസ്ഥ ലോബി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. പരാതി കൊടുത്തതിന്‍െറ പേരില്‍ ഭീഷണിപ്പെടുത്തുകയാണ്. താനില്ലാത്ത സമയത്ത് വീട്ടില്‍ വന്ന് ഭാര്യയെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതായും ബാലന്‍ ആരോപിച്ചു. മാനന്തവാടി താലൂക്കില്‍ വാങ്ങിയ പല ഭൂമികള്‍ക്കെതിരെയും പരാതി കൊടുത്തതിന്‍െറ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒയിലെ ചില ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്ഥലം യോഗ്യമല്ളെന്നും അധികരിച്ച വിലക്കാണ് ഭൂമി വാങ്ങിയതെന്നും കണ്ടത്തെിയിരുന്നു. മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷന്‍, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ബാലന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.