കല്‍പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്തിന്‍െറ സഹകരണത്തോടെ കുടുംബശ്രീ സി.ഡി.എസിന്‍െറ നേതൃത്വത്തില്‍ നടത്തുന്ന പൊലിവ് കാമ്പയിന്‍ പ്രസിഡന്‍റ് ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് കാടുമൂടിക്കിടക്കുന്ന ഒരേക്കറോളം സ്ഥലം വൃത്തിയാക്കിയാണ് കാമ്പയിന് തുടക്കമായത്. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, കൃഷി വകുപ്പ് എന്നിവരാണ് പദ്ധതിക്കാവശ്യമായ പച്ചക്കറിത്തൈകള്‍ ലഭ്യമാക്കിയത്. ഗ്രാമപഞ്ചാത്തിന്‍െറ ആഭിമുഖ്യത്തില്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന ‘കദളീവനം’ പദ്ധതിക്കുള്ള വാഴത്തൈകള്‍ ഉദയ അയല്‍ക്കൂട്ടത്തിന് വിതരണം ചെയ്തു. ഓണക്കാലത്തേക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും വിഷമയമില്ലാതെ ലഭ്യമാക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നതെന്നും കുടുംബശ്രീ കാമ്പയിനിലൂടെ പൊതു-സ്വകാര്യ ഭൂമിയില്‍ കൃഷി ഇറക്കി അത് സാധ്യമാക്കുമെന്നും ബീന വിജയന്‍ പറഞ്ഞു. വൈസ് പ്രസിഡന്‍റ് പി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് സ്വാഗതം പറഞ്ഞു. ബത്തേരി ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ഡോ. മാത്യു തോമസ്, സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ സയന്‍റിസ്റ്റ് ഗിരിജന്‍ ഗോപി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല ദിനേഷ് ബാബു, കുടുംബശ്രീ കണ്‍സല്‍ട്ടന്‍റ് ആശാ പോള്‍, മെംബര്‍ സെക്രട്ടറി സന്തോഷ് കുമാര്‍, കൃഷി ഓഫിസര്‍ ചിത്ര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.