കല്‍പറ്റ: വയനാട് ജില്ലയില്‍ മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കലക്ടര്‍ കേശവേന്ദ്രകുമാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വയലിലും തണ്ണീര്‍ത്തടങ്ങളിലും തോട്ടങ്ങളിലും മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത് വിലക്കി. മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഭൂവുടമകളില്‍നിന്ന് നികുതി രശീതിയുടെ പകര്‍പ്പ്, കൈവശ സര്‍ട്ടിഫിക്കറ്റ് എന്നിവ വാങ്ങി പരിശോധിച്ച് ഭൂമി നെല്‍വയല്‍, തണ്ണീര്‍ത്തടം, പ്ളാന്‍േറഷന്‍ എന്നീ ഭൂമികളില്‍ ഉള്‍പ്പെട്ടതല്ല എന്ന് ഉറപ്പുവരുത്തണം. ഫോറസ്റ്റ് ലീസ് ലാന്‍ഡില്‍ മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് വനംവകുപ്പില്‍നിന്ന് നിര്‍ബന്ധമായും എന്‍.ഒ.സി വാങ്ങണം. സര്‍ക്കാര്‍ അവധിദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ഈ സമയക്രമം നിര്‍ബന്ധമായി പാലിക്കണം. പ്രത്യേക കേസുകളില്‍ ജില്ലാ കലക്ടറുടെ അനുമതി വാങ്ങിയാണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. ജില്ലയില്‍ മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രത്യേക സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം. മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ (റവന്യു, ജിയോളജി) സമ്മതപത്രം നിര്‍ബന്ധമായും കൈവശം വെക്കണം. ജില്ലാ കലക്ടറേറ്റില്‍ നടക്കുന്ന ബോധവത്കരണ ക്ളാസില്‍ മണ്ണുമാന്തിയന്ത്രം ഉടമസ്ഥര്‍ പങ്കെടുക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.