മാനന്തവാടി: ഈ വര്‍ഷം ഇതുവരെ 92 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപനി സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗം പേരും ഇതരസംസ്ഥാനത്ത് ജോലി ചെയ്തവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പനിബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനുവരി മുതല്‍ ജൂലൈ 10 വരെ ചികിത്സ തേടിയത്തെിയത് 67,791 പേര്‍. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ കൂടിയാകുമ്പോള്‍ പനി ബാധിച്ചവരുടെ എണ്ണം കൂടും. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 75,090 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 59 പേര്‍ക്ക് എലിപ്പനിയും, 15 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. കാലവര്‍ഷം ആരംഭിച്ച ജൂണില്‍ 14,137 പേര്‍ക്ക് പനി ബാധിക്കുകയും 22 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ ജൂലൈയില്‍ ഇതുവരെയായി 5069 പേര്‍ പനി ബാധിച്ച് ചികിത്സ തേടുകയും അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഫോഗിങ്, സ്പ്രയിങ് തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.