മേപ്പാടി: പഞ്ചായത്തിലെ ചെമ്പോത്തറ, കല്ലുമല, വീട്ടിമട്ടം ആദിവാസി കോളനികളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വെള്ളത്തിനായി വലയുകയാണ്. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് നിര്‍മിച്ച രണ്ട് കുടിവെള്ള പദ്ധതികളാണ് കോളനിവാസികള്‍ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത്. ഇതിന്‍െറ പ്രവര്‍ത്തനം നിലച്ചതോടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. ടാങ്കുകളും പൈപ്പ് ലൈനും നശിക്കുകയും വര്‍ഷങ്ങള്‍ പഴക്കമുള്ള ഡീസല്‍ മോട്ടോര്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. കഴിഞ്ഞ വേനല്‍ക്കാലങ്ങളില്‍ കിലോമീറ്ററുകള്‍ അകലെ നിന്നാണ് ഇവര്‍ വെള്ളം കൊണ്ടുവന്നിരുന്നത്. മഴക്കാലം ആരംഭിച്ചതോടെ മരങ്ങളില്‍ തുണിയും പ്ളാസ്റ്റിക് ഷീറ്റും കെട്ടി വെള്ളം ശേഖരിക്കുകയാണിവര്‍. കിണറും ടാങ്കുകളും പുതുക്കി പണിയുകയും പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുകയും ചെയ്താല്‍ 85 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കും. ഡീസല്‍ മോട്ടോറുകള്‍ക്ക് പകരം വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കുകയും വേണം. ഈ ആവശ്യമുന്നയിച്ച് കോളനി ഊരുകൂട്ടം ഭാരവാഹികള്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ജലക്ഷാമം പരിഹരിക്കണമെന്ന് ഊരുകൂട്ടം യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.