എം.എല്‍.എക്ക് സ്വീകരണം

കല്‍പറ്റ: മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എക്ക് സ്വീകരണം നല്‍കി. 32 വര്‍ഷത്തെ സേവനത്തിനുശേഷം അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ച കദീജ ടീച്ചര്‍ക്ക് യാത്രയയപ്പ്, എസ്.എസ്.എല്‍.സി, പ്ളസ് ടു മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, കല്‍പറ്റ നഗരസഭ വിദ്യാലയത്തിന് അനുവദിച്ച സ്മാര്‍ട്ട് ക്ളാസ് മുറിയുടെ ഉദ്ഘാടനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു. സ്കൂള്‍ ഹാളില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.പി. ശോശാമ്മ അധ്യക്ഷ്യത വഹിച്ചു. നഗരസഭ വിദ്യാഭ്യസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.എന്‍. ചന്ദ്രന്‍ ഉപഹാരം സമര്‍പ്പിച്ചു. കദീജ ടീച്ചര്‍ക്ക് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉപഹാരം സമര്‍പ്പിച്ചു. സ്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് റൂമിന്‍െറ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സ്കൂളില്‍നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ എം.കെ. രാമചന്ദ്രന്‍, ഷെറിന്‍ മാത്യു, സ്കൂള്‍ എച്ച്.എം എന്‍.ഡി. തോമസ്, പി.ടി.എ വൈസ് പ്രസിഡന്‍റ് പി. മജീദ്, നസീറ അഷ്റഫ്, പി.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.