ബത്തേരിയില്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി അനുവദിക്കണം

സുല്‍ത്താന്‍ ബത്തേരി: പിന്നാക്ക ആദിവാസി മേഖലയായ ബത്തേരിയില്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി അനുവദിക്കണമെന്ന് ബത്തേരി ബാര്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഇപ്പോള്‍ കല്‍പറ്റയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ജില്ലാ സെഷന്‍സ് കോടതികളില്‍ ഏറ്റവും കൂടുതല്‍ കേസ് എത്തുന്നത് ബത്തേരി താലൂക്കില്‍നിന്നാണ്. വിവിധ പ്രദേശങ്ങളില്‍നിന്ന് എഴുപതിലധികം കിലോമീറ്റര്‍ യാത്ര ചെയ്താണ് ആളുകള്‍ കല്‍പറ്റയിലത്തെുന്നത്. ഇതിനാല്‍ പലര്‍ക്കും സമയത്തിന് കോടതിയിലത്തൊനും സാധിക്കാറില്ല. ബത്തേരി കോടതി കെട്ടിടത്തിന്‍െറ നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയതിനാല്‍ അടിയന്തര പ്രാധാന്യം നല്‍കി കോടതി ആരംഭിക്കണം. പ്രസിഡന്‍റ് അഡ്വ. പി.ഡി. സജി അധ്യക്ഷത വഹിച്ചു. അഡ്വ. ഷജില്‍ ജോണ്‍, അഡ്വ. പി. വേണുഗോപാല്‍, അഡ്വ. കെ.കെ. സോമനാഥന്‍, അഡ്വ. ടി.ആര്‍. ബാലകൃഷ്ണന്‍, അഡ്വ. കെ.പി. പ്രവീണ്‍, അഡ്വ. ജോര്‍ജ് ജോസഫ്, അഡ്വ. കെ.ടി. ജോര്‍ജ്, അഡ്വ. പി. വാസു, അഡ്വ. എം.ജി. സിന്ധു, അഡ്വ. പി.ആര്‍. സജിമോന്‍, അഡ്വ. എസ്. ശ്രീകുമാര്‍, അഡ്വ. ഒ.കെ. അനില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അഡ്വ. പി.ഡി. സജി (പ്രസി.), അഡ്വ. സജി മാത്യു (വൈ. പ്രസി.), അഡ്വ. ഷജില്‍ ജോണ്‍ (സെക്ര.), അഡ്വ. എം.ജി. സിന്ധു (ജോ. സെക്ര.), അഡ്വ. പി.ആര്‍. സജിമോന്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.