മയക്കുമരുന്ന് കേസ്: കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ സമ്മര്‍ദം ചെലുത്തും –ടി.പി. രാമകൃഷ്ണന്‍

മാനന്തവാടി: മയക്കുമരുന്ന് കേസുകളില്‍ നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് തൊഴില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ രണ്ടാമത്തെ ജനമൈത്രി എക്സൈസിന്‍െറ പ്രവര്‍ത്തനം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവില്‍ ഒരു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയാലും നിസ്സാര വകുപ്പുകള്‍ മാത്രമേ ചേര്‍ക്കാനാകൂ. അതു കൊണ്ടുതന്നെ ഇത്തരക്കാര്‍ വേഗത്തില്‍ പുറത്തിറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലഹരിക്കെതിരെ സംസ്ഥാന തലത്തില്‍ മിഷന്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തും. മദ്യനിരോധം സര്‍ക്കാര്‍ നയമല്ല. ബോധവത്കരണത്തിലൂടെയുള്ള മദ്യവര്‍ജനവും ഉപയോഗം കുറക്കലുമാണ് ലക്ഷ്യം. മദ്യവ്യവസായം പൂര്‍ണമായും ശുദ്ധവും നിയമവിധേയവുമാക്കും. മദ്യത്തിനെതിരെയുള്ള ബോധവത്കരണത്തിന് കൊടിയുടെ നിറം നോക്കാതെ എല്ലാവരുടെയും സഹകരണം ഉണ്ടാകണം. ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തെും. ചെക്പോസ്റ്റുകളില്‍ പരിശോധനകള്‍ക്ക് സ്കാനര്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നിലമ്പൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ ജനമൈത്രി എക്സൈസിന്‍െറ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഉഷ വിജയന്‍, പി. തങ്കമണി, ജില്ലാ പഞ്ചായത്തംഗം എ.എന്‍. പ്രഭാകരന്‍, നഗരസഭ കൗണ്‍സിലര്‍ സ്വപ്ന ബിജു, സി. ഭാസ്കരന്‍, അച്ചപ്പന്‍ കുറ്റിയോട്ടില്‍, ജി.കെ. മാധവന്‍, മായന്‍ മുതിര, ജോസ് തലച്ചിറ, എം.പി. അനില്‍ എന്നിവര്‍ സംസാരിച്ചു. എക്സൈസ് ജോ. കമീഷണര്‍ പി.വി. മുരളീധരന്‍ സ്വാഗതവും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എന്‍.എസ്. സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.