കോഴിയിറച്ചി വില കുത്തനെ ഉയരുന്നു

സുല്‍ത്താന്‍ ബത്തേരി: കോഴിയിറച്ചി വില കുത്തനെ ഉയര്‍ന്ന് കിലോക്ക് 220 രൂപയിലത്തെി. കോഴി കിലോക്ക് 150 രൂപയുമാണ് വില. അതേസമയം, നാടന്‍കോഴിക്ക് വില 200 രൂപയാണ്. രണ്ടാഴ്ച മുമ്പ് വരെ പലയിടത്തും 160 രൂപ വിലയാണുണ്ടായിരുന്നത്. എന്നാല്‍, നോമ്പും പെരുന്നാളും ആയതോടെ കോഴിയിറച്ചിയുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. കര്‍ണാടകയില്‍ ചൂടു കൂടിയതിനത്തെുടര്‍ന്ന് നിരവധി കോഴികള്‍ ചത്തുപോയി. കൂടാതെ ചിലയിടങ്ങളില്‍ പക്ഷിപ്പനിയും പിടിച്ചു. ഇതാണ് വില കൂടുന്നതിന് പ്രധാന കാരണം. എന്നാല്‍, സീസണായതിനാല്‍ ഇടനിലക്കാര്‍ കൊള്ളലാഭം എടുക്കുന്നതും വില കൂടാന്‍ കാരണമായി. അതേസമയം, വയനാട്ടില്‍ കോഴി ഫാമുകള്‍ വര്‍ധിക്കുന്നത് തടയുന്നതിന് ഇതര സംസ്ഥാനത്ത് ശക്തമായ നീക്കം നടക്കുന്നുണ്ട്. ജില്ലയിലേക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങളത്തെുന്നത് ഇതര സംസ്ഥാനത്തു നിന്നാണ്. ഈയിടെ കോഴിക്കുഞ്ഞുങ്ങളുടെ വില കുത്തനെ കൂട്ടി. അതിര്‍ത്തി കടന്നത്തെുന്ന കോഴിക്കുഞ്ഞുങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ഇതര സംസ്ഥാനത്തെ ഉല്‍പാദനം ക്രമീകരിക്കുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.