അവസാനത്തെ വെള്ളി: പള്ളികള്‍ നിറഞ്ഞുകവിഞ്ഞു

കല്‍പറ്റ: റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നലെ പള്ളികള്‍ നിറഞ്ഞുകവിഞ്ഞു. കല്‍പറ്റ വലിയപള്ളി, ചെറിയപള്ളി എന്നിവിടങ്ങളില്‍ ജുമുഅ നമസ്കാരത്തിന് ജനങ്ങള്‍ തിങ്ങിനിറഞ്ഞു. പുണ്യമാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കും നമസ്കാരത്തിനുമായി നേരത്തെതന്നെ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. നോമ്പുതുറ സമയത്തും ധാരാളം പേര്‍ പള്ളികളില്‍ എത്തി. ദാനധര്‍മങ്ങള്‍ക്കും പുണ്യകര്‍മങ്ങള്‍ക്കും നിരവധിപേര്‍ സന്നദ്ധരായി. ഈ വര്‍ഷത്തെ റമദാനിലെ അവസാന ദിനങ്ങള്‍ കൂടുതല്‍ പ്രാര്‍ഥനകള്‍ക്കും സല്‍കര്‍മങ്ങള്‍ക്കും വിനിയോഗിക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസികള്‍. വൈകീട്ടോടെ കല്‍പറ്റ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. വസ്ത്രാലയങ്ങള്‍, ചെരുപ്പ് കടകള്‍ എന്നിവിടങ്ങളില്‍ ധാരാളം പേര്‍ സാധനങ്ങള്‍ വാങ്ങാനത്തെി. വെള്ളിയാഴ്ച മഴ കുറവായതും ധാരാളം ആളുകള്‍ ടൗണുകളിലത്തൊന്‍ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.