ഓറിയന്‍റല്‍ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെല്‍ ഏപ്രില്‍ എട്ടുമുതല്‍

കല്‍പറ്റ: ഓറിയന്‍റല്‍ ഗ്രൂപ് ഓഫ് എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍െറ ആഭിമുഖ്യത്തില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ സാങ്കേതിക സഹകരണത്തോടെ ഓറിയന്‍റല്‍ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റ് വയനാട് എന്ന പേരില്‍ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കും. വൈത്തിരി വില്ളേജ് റിസോര്‍ട്ടില്‍ ഏപ്രില്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ മൂന്നുദിവസങ്ങളിലായാണ് മേള. ഇന്ത്യക്കകത്തും പുറത്തുമുള്ള കോളജ്, ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളും യുവജനങ്ങളും പങ്കാളികളാവും. കൂടാതെ ഹ്രസ്വസിനിമ, കുട്ടികളുടെ സിനിമ എന്നീ വിഭാഗങ്ങളിലായി മത്സരവും ഇതോടൊപ്പം സംഘടിപ്പിക്കും. മൂന്നുദിവസവും അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ സിനിമകളുടെ പ്രദര്‍ശനവും പ്രത്യേകം തയാറാക്കിയ വേദിയില്‍ ‘ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍’ എന്നപേരില്‍ എക്സിബിഷനുമുണ്ടാകും. പ്രവേശം ഡെലിഗേറ്റ് പാസ് മുഖേനയാണ് നിയന്ത്രിക്കുക. ഓപണ്‍ സ്റ്റേജില്‍ ഓരോ ദിവസവും വൈകീട്ട് ഓപണ്‍ ഫോറവും കലാവിരുന്നുമുണ്ടാകും. വയനാടിന്‍െറ തനത് കലകള്‍ അവതരിപ്പിക്കും. വൈത്തിരി വില്ളേജ് റിസോര്‍ട്ടിലെ അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് സെന്‍ററിലെ 1500 പേര്‍ക്കിരിക്കാവുന്ന തിയറ്ററിലും അതിനോടനുബന്ധിച്ച് പ്രത്യേകം സജ്ജമാക്കുന്ന മറ്റു രണ്ട് താല്‍ക്കാലിക തിയറ്ററിലുമാണ് ചിത്രങ്ങള്‍ക്ക് പ്രദര്‍ശന സൗകര്യമൊരുക്കുന്നത്. മികച്ച സിനിമക്ക് 50,000 രൂപയും ഫലകവും മികച്ച സംവിധായകന് 25,000 രൂപയും ഫലകവും മികച്ച നടി, ഛായാഗ്രാഹകന്‍ എന്നിവര്‍ക്ക് കാഷ് അവാര്‍ഡും ഫലകവും സമ്മാനിക്കും. മത്സരവിഭാഗങ്ങളില്‍ ഫിലിം എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാനതീയതി മാര്‍ച്ച് 10. ചിത്രങ്ങളുടെ ദൈര്‍ഘ്യം 25 മിനിറ്റില്‍ കൂടരുത്. ക്വാളിറ്റിയുള്ള ഡി.വി.ഡിയുടെ രണ്ട് പകര്‍പ്പുകള്‍ സഹിതം ഫെസ്റ്റിവെല്‍ ഡയറക്ടര്‍, ഓറിയന്‍റല്‍ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെല്‍, ഓറിയന്‍റല്‍ ഗ്രൂപ് ഓഫ് എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, ലക്കിടി, വയനാട് എന്ന പേരില്‍ 1000 രൂപയുടെ ഓറിയന്‍റല്‍ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെല്‍ എന്ന പേരിലുള്ള ഡിഡി സഹിതം അയക്കണം. പ്രവേശം ലഭിക്കാത്ത സിനിമകളും പണവും തിരികെ നല്‍കും. ഫോണ്‍: 8590520061. വാര്‍ത്താസമ്മേളനത്തില്‍ ഓറിയന്‍റല്‍ ചെയര്‍മാന്‍ എന്‍.കെ. മുഹമ്മദ്, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ സുരേഷ് അച്ചൂസ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സുബൈദ നൗഷാദ്, ഫെസ്റ്റിവെല്‍ കോഓഡിനേറ്റര്‍ എസ്. സാലുമോന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.