തിരുനെല്ലി: കാട്ടുപന്നികളും മറ്റു വന്യജീവികളും നിരന്തരമായി കര്‍ഷകരുടെ നടുവൊടിക്കുമ്പോള്‍ ഒരുകൂട്ടം ആദിവാസി യുവാക്കള്‍ കൃഷിയില്‍ അതിജീവനവഴികള്‍ തേടുന്നു. സ്വകാര്യ കാപ്പിത്തോട്ടങ്ങളില്‍ പാല്‍ചേമ്പ് കൃഷി ചെയ്യുകയാണവര്‍. വന്യജീവി ശല്യം അതിജീവിച്ചാണ് ആറ്റാത്ത്കുന്നിലെ ഒരുകൂട്ടം യുവാക്കള്‍ പാല്‍ചേമ്പ് കൃഷിയിലൂടെ വരുമാനമുണ്ടാക്കുന്നത്. അന്യനാട്ടില്‍നിന്നത്തെുന്ന വിഷം നിറഞ്ഞ കിഴങ്ങുവര്‍ഗങ്ങളും അകറ്റി സ്വന്തം നാട്ടിന്‍പുറങ്ങളില്‍തന്നെ കിഴങ്ങ് വര്‍ഗങ്ങള്‍ വിളവെടുക്കാമെന്ന് തെളിയിച്ചുകാട്ടുകയാണിവര്‍. കഴിഞ്ഞദിവസം ഇവര്‍ 14 ക്വിന്‍റല്‍ കിഴങ്ങാണ് വിളവെടുത്തത്. 35,000 രൂപക്ക് കാട്ടിക്കുളം മാര്‍ക്കറ്റില്‍ വില്‍പന നടത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷിവകുപ്പും ട്രൈബല്‍ വകുപ്പും ഗ്രാമങ്ങളിലെ കൃഷി പ്രോത്സാഹിപ്പിക്കാനായി മഞ്ഞള്‍, കച്ചോലം, ഇഞ്ചി, കരനേന്ത്രവാഴ, ഞാലിപൂവന്‍ എന്നീ കൃഷികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇപ്പോഴിത് നിലച്ചു. വന്‍കിട പോളിഹൗസ് കൃഷിക്കാര്‍ക്ക് ലക്ഷങ്ങളുടെ തുക സബ്സിഡിയായി നല്‍കുന്ന അധികൃതര്‍, തങ്ങളെപോലുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെങ്കില്‍ ഗ്രാമങ്ങളില്‍ വ്യാപകമായി കിഴങ്ങുവര്‍ഗങ്ങള്‍ കൃഷിചെയ്യാന്‍ കഴിയുമെന്ന് ഈ കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.