വനംവകുപ്പില്‍ 96 ബീറ്റ് ഓഫിസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു

മാനന്തവാടി: മൃഗവേട്ട, വനംകൊള്ള, കാട്ടുതീ, വന്യമൃഗ ആക്രമണം എന്നിവ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും ജില്ലയില്‍ വനംവകുപ്പിലെ 96 ബീറ്റ് ഓഫിസര്‍ (ഗാര്‍ഡ്)മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ നിയമനം നടത്തുന്ന കാര്യത്തില്‍ പി.എസ്.സി തികഞ്ഞ അലംഭാവം കാണിക്കുന്നതായി ആക്ഷേപം. രണ്ടുവര്‍ഷമായി ഈ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 1962ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം 264 ബീറ്റ് ഓഫിസര്‍മാരാണ് ജില്ലയില്‍ വേണ്ടത്. ഒരു ഓഫിസര്‍ക്ക് 4.9 ചതുരശ്ര സ്ക്വയര്‍ കി.മീ വനത്തിന്‍െറ മേല്‍നോട്ടമാണ് വഹിക്കേണ്ടത്. ഇക്കോ ടൂറിസം, വനസംരക്ഷണ സമിതി സെക്രട്ടറി, കോടതി കേസ് എന്നിവ മൂലം നിലവിലെ ജീവനക്കാര്‍ക്ക് ജോലി ഭാരം കൂടുതലാണ്. ഇതിനുപുറമെയാണ് വനസംരക്ഷണവും. നിലവിലെ ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്ന് സര്‍ക്കാര്‍ പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ ഒരു നടപടിയും അധികൃതര്‍ കൈക്കൊണ്ടില്ല. 2010ല്‍ സയന്‍സ്, കണക്ക് വിഷയങ്ങള്‍ യോഗ്യതയുള്ള പ്ളസ് ടു ആയിരുന്നു മാനദണ്ഡം. 2014ല്‍ സര്‍ക്കാര്‍ സയന്‍സ്, കണക്ക് മാനദണ്ഡം ഒഴിവാക്കിയെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ളെന്നാണ് പി.എസ്.സിയുടെ വാദം. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാണ് നിലവില്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.