മാനന്തവാടി: മാനന്തവാടി നഗരസഭയെയും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒഴക്കോടി ചെറുപുഴയിലും ആലാറ്റില്‍ പനന്തറയിലും പുതിയപാലങ്ങള്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ചെറുപുഴ പാലത്തിന് നാലു കോടിയും പനന്തറക്ക് 3.60 കോടി രൂപയുമാണ് അനുവദിച്ചത്. ഒരുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് മേല്‍നോട്ടച്ചുമതല. ചൊവ്വാഴ്ച മുതല്‍ ലെവല്‍സ് എടുക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കും. പിന്നാലെ പൈലിങ് ജോലികള്‍ക്കും തുടക്കമാകും. 22 മീറ്റര്‍ നീളത്തിലും നിലവിലുള്ള പാലത്തില്‍നിന്ന് ആറു മീറ്റര്‍ ഉയരത്തിലുമാണ് ചെറുപുഴപാലം നിര്‍മിക്കുക. ഇരുപാലങ്ങളുടെയും തറക്കല്ലിടല്‍ ചടങ്ങ് ഫെബ്രുവരി ആദ്യവാരത്തില്‍ നടക്കും. ഇരുപാലങ്ങളും വെള്ളത്തിനടിയില്‍ ആകുന്നത് മഴക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. ആഴ്ചകളോളം ഗതാഗതതടസ്സവും പതിവാണ്. വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1984ലാണ് ചെറുപുഴയില്‍ പാലം നിര്‍മിച്ചത്. പാലം വെള്ളത്തിനടിയില്‍ ആയാല്‍ ഒഴക്കോടി, തവിഞ്ഞാല്‍, മുതിരേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് മാനന്തവാടിയില്‍ എത്തിയിരുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നമുറക്ക് അനുബന്ധറോഡിന്‍െറ പ്രവൃത്തികള്‍കൂടി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.