കല്‍പറ്റ: പട്ടികവര്‍ഗ വിഭാഗക്കാര്‍ നേരിടുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ ഇല്ലായ്മചെയ്ത് കുടുംബത്തിന്‍െറ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ജീവനോപാധി എന്ന നിലയില്‍ സുഗന്ധഗിരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമാണെന്ന് വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. വകുപ്പ് മില്‍മ വഴി നടപ്പാക്കുന്ന പദ്ധതിയില്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ഡെയറി പ്രോജക്ട് ഗുണഭോക്താക്കള്‍ക്കുള്ള ആനൂകൂല്യ വിതരണവും മന്ത്രി നിര്‍വഹിച്ചു. മില്‍മയുടെ ദര്‍ശനഗാനം, സുഗന്ധഗിരി ക്ഷീരവികസന പദ്ധതിയെക്കുറിച്ചുള്ള ഫീച്ചര്‍ ഫിലിം എന്നിവയുടെ പ്രദര്‍ശനത്തോടെയാണ് ഉദ്ഘാടന പരിപാടികള്‍ തുടങ്ങിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അടിയ- പണിയ വിഭാഗത്തിലുള്ള ഡെയറി പ്രോജക്ട് ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യ വിതരണോദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. സുഗന്ധഗിരി ഡെയറി പ്രോജക്ട് മികച്ച കര്‍ഷകന്‍, ക്ഷീരവികസനപദ്ധതി വിജയിപ്പിച്ച പട്ടികവര്‍ഗത്തില്‍പെട്ട ഗ്രാമതല പ്രവര്‍ത്തകര്‍, പദ്ധതിയില്‍ മില്‍മയോടൊപ്പം പ്രവര്‍ത്തിച്ച പൊഴുതന ക്ഷീരസംഘം പ്രസിഡന്‍റ് കെ.വി. ദിവാകരന്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. മിനി, മാനന്തവാടി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജെ. പൈലി എന്നിവര്‍ ആദരിച്ചു. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലകുറുപ്പ് അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു, കൗണ്‍സിലര്‍ ശോഭാ രാജന്‍, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗങ്ങളായ കെ.വി. രാമന്‍, രാഘവന്‍ കാപ്പിക്കുന്ന്, മലബാര്‍ ക്ഷീരോല്‍പ്പാദക യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ കെ.ടി. തോമസ്, ചെയര്‍മാന്‍ കെ.എന്‍. സുരേന്ദ്രന്‍ നായര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. ആര്‍.ഗീത, മാനന്തവാടി ടി.ഡി.ഒ പി. വാണിദാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.