ഗൂഡല്ലൂരില്‍ സാമൂഹികവിരുദ്ധര്‍ വലയില്‍

ഗൂഡല്ലൂര്‍: ഡിവൈ.എസ്.പി ഗോപിയുടെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡ് സജീവമായതോടെ ഗൂഡല്ലൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള നിരവധി സാമൂഹികവിരുദ്ധര്‍ പിടിയിലായി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശറഫുന്നിഷ, എസ്.ഐമാരായ നസീര്‍ അഹമ്മദ്, മീനാക്ഷി, ഹെഡ് കോണ്‍സ്റ്റബ്ള്‍ ശ്രീജന്‍, കോണ്‍സ്റ്റബ്ള്‍മാരായ പ്രമോദ്, താജുദീന്‍ എന്നിവരടങ്ങിയ ടീമാണ് നഗരത്തില്‍ പരിശോധന നടത്തുന്നത്. ഡിവൈ.എസ്.പി ഗോപി ചാര്‍ജെടുത്തതിന് ശേഷം രൂപവത്കരിച്ച ക്രൈം സ്ക്വാഡ് പെണ്‍വാണിഭം, അനാശാസ്യം, ചീട്ടുകളി, കഞ്ചാവ്, നിരോധിത പുകയില വില്‍പന, കൃത്രിമമായി തയാറാക്കുന്ന നെയ്യ്, തേന്‍, അനധികൃത മദ്യവില്‍പന എന്നിവയുമായി ബന്ധപ്പെട്ട പ്രതികളാണ് പിടികൂടിയവരിലധികവും. കിലോക്കണക്കിന് കഞ്ചാവാണ് സ്ക്വാഡ് പിടികൂടിയത്. അതേസമയം കഞ്ചാവിന്‍െറ ഉറവിടം കണ്ടത്തെി മുഖ്യകണ്ണികളെ പിടികൂടി ജയിലിലടക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. യുവാക്കളെയും കോളജ്, സ്കൂള്‍ വിദ്യാര്‍ഥികളെയും നോട്ടമിട്ടാണ് കഞ്ചാവ് വില്‍പനക്കാര്‍ വിഹരിക്കുന്നത്. പല ഡ്രൈവര്‍മാരും ലഹരിമരുന്നിന്‍െറ ഉപഭോക്താക്കളാണ്. മദ്യപിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും അതേസമയം കഞ്ചാവ് ഉപയോഗിക്കുന്നത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ലഹരിയില്‍ ടാക്സി വാഹനം ഓടിക്കുന്നവര്‍ വര്‍ധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ചില ഡ്രൈവര്‍മാരാണ് ഇത്തരം ലഹരി ഉപയോഗിക്കുന്നത്. കഞ്ചാവിന്‍െറയും മറ്റ് ലഹരികളുടെയും ഉറവിടം കണ്ടത്തെി നടപടി എടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെ ക്രൈം സ്ക്വാഡിന്‍െറ പ്രവര്‍ത്തനം സജീവമായതോടെ സാമൂഹികവിരുദ്ധരുടെ ഭീഷണിയും ടീമിനുനേരെ ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചും പൊലീസിന്‍െറ അന്വേഷണം നടക്കുന്നുണ്ട്. ശനിയാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴയ ബസ്സ്റ്റാന്‍ഡിനടുത്ത് ചെമ്പാല സ്വദേശി അസൈയിനെ (35) 1300 ഗ്രാം കഞ്ചാവുമായി പിടികൂടി. ഗൂഡല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലേക്ക് റിമാന്‍ഡ് ചെയ്തു. മദ്യവില്‍പന നിരോധിത ദിവസമായ തിരുവള്ളുവര്‍ ദിനത്തില്‍ രണ്ടുപേരെ മദ്യവുമായി പിടികൂടി. തുറപ്പള്ളിയിലെ ജയ്ഗണേഷ് (36) നെ തുറപ്പള്ളിയില്‍ 19 കുപ്പി മദ്യവുമായാണ് പിടികൂടിയത്. പഴയ ബസ്സ്റ്റാന്‍ഡില്‍ നഗരസഭാ കോംപ്ളക്സില്‍ മദ്യം വിറ്റ കോക്കാല്‍ സ്വദേശി വിന്‍സെന്‍റ്(53) നെയും 12 കുപ്പി മദ്യവുമായി പിടികൂടി. ഇവരെയും ഗൂഡല്ലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.