മാനന്തവാടി: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്ന ആരോപണം ശക്തം. യോഗ്യതയില്ലാത്ത 23 മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് സീനിയര്‍ അധ്യാപകരായി ജോലി ചെയ്യുന്നത്. വര്‍ഷങ്ങളായി ഇവര്‍ അധ്യാപന പ്രവൃത്തി നടത്തിവരുകയാണ്. കെ.എസ് ആന്‍ഡ് എസ്.എസ്.ആര്‍ 9 (a) 1 പ്രകാരം താല്‍ക്കാലികമായി നിയമിതരായ ഇവരെ റിവര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 1634/2009 നമ്പര്‍ റൈറ്റ് അപ്പീല്‍ പ്രകാരം ഹൈകോടതിയും ഇവരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടിരുന്നു. ക്ളര്‍ക്കുമാരായാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. വി.എച്ച്.എസ്.ഇ സ്പെഷല്‍ റൂള്‍ പ്രകാരം ഇവര്‍ അധ്യാപകനിയമനത്തിന് യോഗ്യരല്ളെന്ന് ചട്ടം ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍, വിദ്യാഭ്യാസവകുപ്പിലെ ഉന്നതരെ സ്വാധീനിച്ച് ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്‍െറ ഭാഗമായി തങ്ങളെ ഇംഗ്ളീഷ് സീനിയര്‍ അധ്യാപകരായി റെഗുലറൈസ് ചെയ്യണമെന്ന ആവശ്യമായി സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണിവര്‍. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട നിരവധി ഉദ്യോഗാര്‍ഥികള്‍ ജോലി ലഭിക്കാതെ നില്‍ക്കുമ്പോഴാണ് യോഗ്യതയില്ലാതെ ജോലിയില്‍ തുടരുന്നവര്‍ തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. ഈ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ നീക്കമാരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.