തിരുനെല്ലി ക്ഷേത്രത്തിലെ വിവാദ കൂടിക്കാഴ്ച നിര്‍ത്തിവെച്ചു

മാനന്തവാടി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരുനെല്ലി ക്ഷേത്രത്തില്‍ നടക്കേണ്ടിയിരുന്ന വിവാദ കൂടിക്കാഴ്ച നിര്‍ത്തിവെച്ചു. മൂന്നു വാച്മാന്‍ തസ്തികയിലേക്കാണ് ഒമ്പതിന് കൂടിക്കാഴ്ച നിശ്ചയിച്ചത്. ഇതിനായി നാലാംതീയതി ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പുനല്‍കി. ഭൂരിഭാഗം പേര്‍ക്കും അറിയിപ്പ് ലഭിച്ചിരുന്നില്ല. ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനായിരുന്നു നീക്കം. ഇതിനെതിരെ വ്യാപക പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദേവസ്വം കമീഷണര്‍ ഉള്‍പ്പെടെ കൂടിക്കാഴ്ചക്കത്തെിയിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ഉദ്യോഗാര്‍ഥികള്‍ മാത്രമാണ് കൂടിക്കാഴ്ചക്കത്തെിയത്. ഇതോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച തടസ്സപ്പെടുത്തിയത്. എല്ലാ ഉദ്യോഗാര്‍ഥികളെയും രേഖാമൂലം വിവരമറിയിച്ചതിനുശേഷം ജനുവരി 27ന് കൂടിക്കാഴ്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സമരം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് കെ.പി. ഷിജു ഉദ്ഘാടനം ചെയ്തു. കെ.ആര്‍. ജിതിന്‍, ബവീഷ്, സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.