മാനന്തവാടി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ മറ്റൊരു കാറില്‍ ഉരഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലുമായി നാടകീയ സംഭവങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചതോടെ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, പരിശോധനയില്‍ മദ്യപിച്ചില്ളെന്നാണ് തെളിഞ്ഞതെന്നും ഇതിനാല്‍ കേസെടുത്തില്ളെന്നും മാനന്തവാടി പൊലീസ് പറഞ്ഞു. കാസര്‍കോട് അസി. മോട്ടോര്‍ വൈഹിക്ള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെയാണ് ആരോപണം. പുതുവത്സരദിനമായ വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെ എരുമത്തെരുവിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. കാട്ടിക്കുളം ഭാഗത്തുനിന്നത്തെിയ ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ പിറകില്‍ വരികയായിരുന്ന ടാക്സി കാറിന് മറികടക്കാന്‍ ഏറെനേരം കഴിഞ്ഞിട്ടും അരിക് നല്‍കിയില്ല. പയ്യമ്പള്ളി സ്വദേശിയാണ് പുറകിലുള്ള ടാക്സി കാര്‍ ഓടിച്ചിരുന്നത്. ചെറ്റപ്പാലം മുതല്‍ മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍, എരുമത്തെരുവില്‍ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടാക്സി കാറിന്‍െറ കണ്ണാടിച്ചില്ലിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഉരഞ്ഞു. ഇതോടെ കാറില്‍ നിന്നിറങ്ങിയ ഉദ്യോഗസ്ഥന്‍ ഡ്രൈവിങ് ലൈസന്‍സ് പിടിച്ചുവാങ്ങുകയായിരുന്നു. താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണെന്നും ലൈസന്‍സിനായി അഞ്ചാംമൈലിലെ ആര്‍.ടി.ഒ ഓഫിസിലത്തെണമെന്നും ആക്രോശിച്ച് ഇയാള്‍ ക്ഷുഭിതനായി. സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ലൈസന്‍സ് തിരികെനല്‍കി. ദൃക്സാക്ഷികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ കെ.കെ. അബ്ദുല്‍ ഷെരീഫിന്‍െറ നിര്‍ദേശപ്രകാരം മാനന്തവാടി പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിലത്തെിച്ചു. മദ്യപിച്ചോ എന്നറിയാന്‍ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഉപകരണം തകരാറായിരുന്നു. ഇതിനാല്‍ മറ്റൊരു ഉപകരണം എത്തിച്ചാണ് ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചത്. എന്നാല്‍, ഇതിലും മദ്യപിച്ചതായി തെളിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് മെഡിക്കല്‍ പരിശോധനക്ക് നിര്‍ദേശിക്കുകയായിരുന്നു. ഡോക്ടറും മദ്യപിച്ചില്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇതോടെ കേസെടുത്തില്ളെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാരനെ രക്ഷിക്കാന്‍ ഉന്നത സമ്മര്‍ദമുണ്ടായെന്നും ആരോപണമുണ്ട്. സംഭവംകണ്ട നാട്ടുകാര്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ചതിന് സാക്ഷികളാണെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.