മാനന്തവാടി: ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തില്‍ ഡോക്ടറത്തെി. ഡോ. വിമല്‍ വിജയനാണ് കഴിഞ്ഞദിവസം ചുമതലയേറ്റത്. ഇനി ജില്ലയില്‍തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താം. ഈ തസ്തിക ഇത്രയുംനാള്‍ ഒഴിഞ്ഞുകിടന്നിരുന്നതിനാല്‍ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് എത്തിച്ചിരുന്നത്.വര്‍ഷങ്ങളോളം ഈ തസ്തികയില്‍ ആളില്ലായിരുന്നു. രണ്ടു വര്‍ഷംമുമ്പ് ഒരു ഡോക്ടര്‍ നിയമിതനായെങ്കിലും ആറുമാസം കഴിഞ്ഞപ്പോള്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറി പോവുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കൊണ്ടുപോകേണ്ടിവന്നിരുന്നത് വന്‍ സാമ്പത്തിക, സമയനഷ്ടങ്ങള്‍ക്ക് കാരണമായിരുന്നു. അപകടംപോലുള്ള സംശയങ്ങള്‍ ഉന്നയിക്കപ്പെടാത്ത സാഹചര്യത്തിലുള്ള മരണങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ മാത്രം മാസത്തില്‍ ശരാശരി 10 പോസ്റ്റ്മോര്‍ട്ടമെങ്കിലും നടക്കുന്നുണ്ട്. ഇതെല്ലാം അതത് സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരാണ് ചെയ്തിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍ അതിനു പോകുമ്പോള്‍ ഒ.പി മുടങ്ങുന്നതും പതിവാണ്. ഫോറന്‍സിക് സര്‍ജന്‍െറ പരിശോധന ആവശ്യമായിവരുന്ന ഇത്തരം സമയങ്ങളില്‍ മൃതദേഹങ്ങള്‍ ഇനിമുതല്‍ ജില്ലാ ആശുപത്രിയിലത്തെിച്ചാല്‍ മതിയാകും. ഫോറന്‍സിക് സര്‍ജന്‍ ജില്ലയിലത്തെിയത് പൊലീസിനാണ് ഏറ്റവുമധികം ആശ്വാസംപകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.