മാനന്തവാടി: പൊലീസുകാരന്‍െറ ബൈക്ക് കത്തിച്ച മാവോവാദി കേസില്‍ തന്നെ അകാരണമായി പീഡിപ്പിക്കുന്നതായി മട്ടിലയം പാലമൊട്ടംകുന്ന് കരുണാകരന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. 2014 ഏപ്രില്‍ 24നാണ് മാനന്തവാടി ട്രാഫിക് പൊലീസിലെ പൊലീസുകാരന്‍ പ്രമോദിന്‍െറ വീട്ടിലത്തെിയ ഏഴംഗ മാവോവാദിസംഘം ബൈക്ക് കത്തിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഈ സംഭവത്തില്‍ രൂപേഷ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസുകാരന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കിയ മൊഴിയില്‍ മാവോവാദികള്‍ക്ക് സഹായം ചെയ്തുകൊടുത്തത് കരുണാകരനാണെന്ന് മൊഴി നല്‍കിയിരുന്നു. ഇതോടെ വിവിധ പൊലീസ് ഏജന്‍സികള്‍ കരുണാകരനെ നിരവധിതവണ ചോദ്യംചെയ്തു. ഇപ്പോഴും ചോദ്യംചെയ്യല്‍ തുടരുകയാണ്. തന്നെ മാവോവാദിയായി ചിത്രീകരിച്ചതായും പരാതിയില്‍ പറയുന്നു. 10 വര്‍ഷമായി പൊലീസുകാരനും അമ്മാവന്‍കൂടിയായ കരുണാകരനും സ്വത്ത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്‍െറ വൈരാഗ്യമാണ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന്‍െറ പിന്നിലെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷനും പട്ടികവര്‍ഗ കമീഷനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കരുണാകരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.