പൊഴുതന: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വേനല്‍ച്ചൂട് വര്‍ധിച്ച സാഹചര്യത്തിലും തോട്ടംതൊഴിലാളികളുടെ ജോലിസമയം പുന$ക്രമീകരിക്കാന്‍ നടപടിയില്ല. ചൂട് കനത്തതോടെ എസ്റ്റേറ്റ് മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളടക്കമുള്ളവരാണ് ചൂടേറ്റ് ഏറെ ബുദ്ധിമുട്ടുന്നത്. തുറസ്സായസ്ഥലങ്ങളില്‍ പണിയെടുക്കുമ്പോള്‍ വെയിലേറ്റ് ശരീരം പൊള്ളുന്നതായും പരാതിയുണ്ട്. ഒരാഴ്ചക്കുള്ളില്‍ 30 ഡിഗ്രിക്ക് മുകളിലാണ് ജില്ലയില്‍ രേഖപ്പെടുത്തിയ ചൂട്. ഹാരിസണ്‍ മലയാളം ലിമിറ്റഡ്, പീവീസ് ഗ്രൂപ്, പദൂര്‍ പ്ളാന്‍േറഷന്‍, ചെമ്പ്ര പീക്ക് തുടങ്ങിയ വന്‍കിട തോട്ടംമേഖലകളിലായി സ്ഥിരം തൊഴിലാളികളും അല്ലാത്തവരുമായ 2000ത്തോളം സ്ത്രീതൊഴിലാളികളാണ് ജോലിചെയ്യുന്നത്. ജില്ലയില്‍ മേപ്പാടി, ചുണ്ടേല്‍, അരപ്പറ്റ, അച്ചൂര്‍, കുറിച്യര്‍മല തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ തൊഴിലാളികളുള്ളത്. ലേബര്‍ ആക്ട് നിയമം നിലനില്‍ക്കുമ്പോഴും തൊഴില്‍സമയ ഏകീകരണം, ശുചിമുറി സംവിധാനം, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാവിലെ 8.30ന് ആരംഭിക്കുന്ന ജോലി അവസാനിക്കുന്നത് വൈകീട്ട് 4.30നാണ്. ഈ സമയത്തിനുള്ളില്‍ ഇടവേള 11.30 മുതല്‍ ഒരുമണിവരെയാണ്. തൊഴിലാളികള്‍ക്ക് ഇത്തവണ കൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ശരാശരി 25 കിലോ ചപ്പ് വെട്ടണമെന്ന നിബന്ധനയുണ്ട്. കഴിഞ്ഞവര്‍ഷംവരെ ഇത് 21 കിലോയായിരുന്നു. പറിച്ചെടുത്ത തേയില തൂക്കുന്ന സ്ഥലങ്ങളില്‍ തലച്ചുമടായി കിലോമീറ്ററുകളോളം ചുമക്കുകയും വേണം. ഈ സമയങ്ങളില്‍ കുടിവെള്ളം കിട്ടാതെ അലയേണ്ട സ്ഥിതിയും ഇവര്‍ക്കുണ്ട്. മുന്‍വര്‍ഷം വേനല്‍ച്ചൂടില്‍ നിരവധിപേര്‍ക്ക് സൂര്യാതപമേറ്റ സാഹചര്യത്തില്‍ കലക്ടറുടെ ഉത്തരവുപ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ എസ്റ്റേറ്റ് മാനേജ്മെന്‍റുകള്‍ മൂന്നു മണിക്കൂര്‍ ഉച്ചവിശ്രമമാക്കി ജോലിസമയം പുന$ക്രമീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.