കല്‍പറ്റ: ഭൂമിയുടെ പോക്കുവരവ് മുഴുവനായി ഓണ്‍ലൈനിലാക്കിയ സംസ്ഥാനത്തെ ആദ്യജില്ല വയനാട്. ആകെയുള്ള 49 വില്ളേജുകളിലെയും ഭൂരേഖകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനില്‍ നല്‍കിക്കഴിഞ്ഞു. പരമാവധി 15 വില്ളേജുകള്‍മാത്രം ഓണ്‍ലൈനാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പ്രത്യേകം താല്‍പര്യമെടുത്താണ് മുഴുവന്‍ വില്ളേജുകളും പദ്ധതിയിലുള്‍പ്പെടുത്തിയത്. അതോടെയാണ് പുതിയനേട്ടം വയനാടിനെ തേടിയത്തെിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന റവന്യൂ ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ കലക്ടറെ അഭിനന്ദിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു. ജില്ലാ കലക്ടര്‍ക്കുവേണ്ടി ഡെപ്യൂട്ടി കലക്ടര്‍ സി.എം. മുരളീധരന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവിന്‍െറയും ഓണ്‍ലൈന്‍ നികുതി സ്വീകരിക്കലിന്‍െറയും ഉദ്ഘാടനം ഫെബ്രുവരി 27ന് പനമരം ജി.എല്‍.പി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം.ഐ. ഷാനവാസ് എം.പി നിര്‍വഹിക്കും. പൊതുജനങ്ങള്‍ക്ക് വില്ളേജ് ഓഫിസുകള്‍ കയറിയിറങ്ങാതെ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സ്വന്തം കമ്പ്യൂട്ടര്‍ വഴിയോ പോക്കുവരവു നടത്താനും ഭൂനികുതി അടക്കാനുമാവും. രജിസ്റ്റര്‍ ചെയ്ത് ഒരു മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലയിലെ ഓരോ ദിവസത്തെയും റവന്യൂ വരുമാനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും തിട്ടപ്പെടുത്താനാവും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയും അഡീ. തഹസില്‍ദാറുടെ അധ്യക്ഷതയിലുള്ള താലൂക്കുതല മോണിറ്ററിങ് കമ്മിറ്റികളുമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. മുഴുവന്‍ വില്ളേജ് ഓഫിസുകളിലെയും ഡാറ്റ വെരിഫിക്കേഷന്‍ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ തയാറാക്കിയ റെലിസ് (റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് സംവിധാനം നടപ്പില്‍ വരുത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങളെല്ലാം ഓണ്‍ലൈനായതോടെ വസ്തുവില്‍പനയിലെ തട്ടിപ്പുകള്‍ക്ക് തടയിടാനാകും. സബ് രജിസ്ട്രാര്‍ ഓഫിസുകളും വില്ളേജ് ഓഫിസുകളും സംയോജിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുക. ഇതുസംബന്ധിച്ച് വില്ളേജ് ഓഫിസര്‍മാര്‍ക്ക് ഒന്നാംഘട്ട പരിശീലനം നല്‍കിക്കഴിഞ്ഞു. അടുത്തഘട്ടത്തില്‍ ആധാരമെഴുത്തുകാര്‍ക്കും പരിശീലനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.