കല്‍പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടത്തിയ സര്‍ഗോത്സവത്തിന് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടെന്ന് ആരോപണം. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും അധികതുക നല്‍കിയതിന്‍െറയും വിവരാവകാശ രേഖകള്‍ ഉണ്ടെന്ന് ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ച് ടെന്‍ഡര്‍ നല്‍കുകയും പിന്നീട് ടെന്‍ഡറില്‍ പറഞ്ഞതിനേക്കാളും കൂടുതല്‍ തുക നല്‍കുകയും ചെയ്തതിനുള്ള രേഖകളും വൗച്ചറുകളുമാണ് ഉള്ളത്. കഴിഞ്ഞമാസം രണ്ടുമുതല്‍ നാലുവരെയാണ് സര്‍ഗോത്സവം നടന്നത്. മൂന്നു ദിവസം 13 നേരം ഭക്ഷണം വിതരണം ചെയ്യുന്നതിനായി കല്‍പറ്റ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫിസറാണ് ടെന്‍ഡര്‍ വിളിച്ചത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി വിവിധ കാറ്ററിങ്, ഭക്ഷണ വിതരണ യൂനിറ്റുകള്‍ ടെന്‍ഡര്‍ നല്‍കിയിരുന്നു. 5.88 ലക്ഷം രൂപ മുതല്‍ 15.78 ലക്ഷം രൂപവരെയാണ് ഇവര്‍ നിരക്ക് കാണിച്ചിരുന്നത്. ഇതില്‍ 5.88 ലക്ഷം രൂപ കാണിച്ച എലൈറ്റ് കാറ്ററിങ് സര്‍വിസിനാണ് ടെന്‍ഡര്‍ ലഭിച്ചത്. പക്ഷേ, ഭക്ഷണ വിതരണത്തിനുള്ള തുക നല്‍കിയത് കല്‍പറ്റയിലെ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തിനാണ്. 2016 ജനുവരി അഞ്ച് തീയതി രേഖപ്പെടുത്തിയിട്ടുള്ള, ലൈറ്റ് ആന്‍ഡ് സൗണ്ടിന്‍െറ പേരുള്ള 1767 നമ്പര്‍ വൗച്ചറില്‍ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫിസര്‍ 5.88 ലക്ഷം രൂപ കൊടുത്തുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു ദിവസത്തിനു ശേഷം 2016 ജനുവരി ഏഴ് തീയതി രേഖപ്പെടുത്തിയിട്ടുള്ള വൗച്ചറിന്‍െറ നമ്പര്‍ 1766 ആണ്. ഇതു പ്രകാരം 2,25,000 രൂപ കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. വൗച്ചര്‍ നമ്പറിലെ വ്യത്യാസം ക്രമക്കേട് നടന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനത്തിനാണ് ഭക്ഷണ വിതരണത്തിന്‍െറ പേരില്‍ ലക്ഷങ്ങള്‍ നല്‍കിയത്. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം ഭക്ഷണം വിതരണം നടത്തിയതും ഗുരുതരമായ വീഴ്ചയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍െറ ഫുഡ് സേഫ്റ്റി ലൈസന്‍സും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്ന ഭക്ഷണ വിതരണക്കാര്‍ക്കു മാത്രമേ ഭക്ഷണ വിതരണത്തിന്‍െറ ചുമതല നല്‍കാന്‍ പാടുള്ളു. ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.എന്‍. ചന്ദ്രന്‍, സെക്രട്ടറി കെ.സി. ജയന്‍, ട്രഷറര്‍ ഹാജ ഹുസൈന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.