സുല്‍ത്താന്‍ ബത്തേരി: ഡ്യൂട്ടിക്കിടയില്‍ ബസ് നിര്‍ത്തി, ബിവറേജസ് ഒൗട്ട്ലെറ്റിനു മുന്നില്‍ ക്യൂനിന്ന് മദ്യം വാങ്ങിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ കണ്ടക്ടര്‍ കെ.കെ. സന്തോഷ്, ഡ്രൈവര്‍ മാത്യൂസ് എന്നിവരാണ് സംഭവത്തില്‍ നടപടി നേരിടുന്നത്. പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ യൂനിയന്‍നേതാക്കള്‍ ഇടപെട്ടിട്ടുണ്ട്.സുല്‍ത്താന്‍ ബത്തേരി-കരിപ്പൂര്‍ റൂട്ടിലോടുന്ന ബസ്, പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിയശേഷം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് പോകുന്നതിനിടയില്‍ കോട്ടക്കുന്നില്‍ ബിവറേജസ് ഒൗട്ട്ലെറ്റിനുസമീപം നിര്‍ത്തിയിടുകയായിരുന്നു. ജീവനക്കാര്‍ അരമണിക്കൂറോളം ക്യൂവില്‍ നിന്നതിനുശേഷമാണ് മദ്യം ലഭിച്ചത്. മദ്യഡിപ്പോക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് കല്‍പറ്റയില്‍നിന്നുവന്ന കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് സ്ക്വാഡിന്‍െറ ശ്രദ്ധയില്‍പെടുകയായിരുന്നു. രണ്ടു കുപ്പി മദ്യവുമായി ജീവനക്കാരെ ബസിനുള്ളില്‍നിന്നുതന്നെ സ്ക്വാഡ് പിടികൂടി നടപടിക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍നടപടികളില്‍നിന്ന് തടയാന്‍ യൂനിയന്‍നേതാക്കള്‍ ഇടപെട്ടെങ്കിലും സംഭവം പരസ്യമായതിനെ തുടര്‍ന്ന് നിസ്സഹായതയിലാണ് അധികൃതര്‍. ഡ്യൂട്ടിക്കിടയില്‍ ലഹരിതേടിയവര്‍ ഇപ്പോള്‍ സസ്പെന്‍ഷന്‍ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.