മാനന്തവാടി: വര്‍ഗീസ് രക്തസാക്ഷിത്വ ദിനാചരണ പരിപാടികള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ വര്‍ഗീസിനെ പിന്തുണച്ച് തിരുനെല്ലിയില്‍ മാവോവാദികളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 5.30ഓടെ നാലു പുരുഷന്മാരും മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും യൂനിഫോം ധരിച്ച് ആയുധധാരികളായി എത്തി പോസ്റ്റര്‍ പതിച്ച് മുദ്രാവാക്യം വിളിച്ച് ഗുണ്ടികപറമ്പ് എരുവക്കി കോളനി ഭാഗത്തേക്ക് പോയി എന്നാണ് ആദിവാസി വൈദ്യരുടെ അടുത്ത് മരുന്ന് വാങ്ങാന്‍ എത്തിയവരില്‍ ചിലര്‍ പൊലീസിനോട് പറഞ്ഞത്. രാവിലെ എട്ടോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് ഇവരുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. മുദ്രാവാക്യംവിളി കേട്ടതായി പ്രദേശവാസികളും പറഞ്ഞു. സ. വര്‍ഗീസിന്‍െറ പാതയില്‍ അണിനിരക്കുക, വയനാടന്‍ മലമടക്കുകളില്‍ സായുധ കാര്‍ഷികവിപ്ളവത്തിന്‍െറ തീപ്പൊരി പടര്‍ത്തിയ സഖാവ് വര്‍ഗീസിനും സഖാക്കള്‍ക്കും ലാല്‍സലാം -സി.പി.ഐ-മാവോയിസ്റ്റ്, വയനാടന്‍ സായുധകലാപത്തിന് തുടക്കംകുറിച്ച വര്‍ഗീസിന് അഭിവാദ്യങ്ങള്‍, സ. വര്‍ഗീസിന്‍െറ വിപ്ളവപാതയില്‍ മുഴുവന്‍ കേരളീയനും അണിനിരക്കുക എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. അതേസമയം, മാവോവാദികള്‍ സാധാരണ ഉപയോഗിക്കുന്ന വാചകങ്ങളല്ല ഇത്. പോരാട്ടംപോലുള്ള സംഘടനകളാണ് പോസ്റ്ററിന് പിന്നിലുള്ളതെന്നാണ് പൊലീസിന്‍െറ നിഗമനം. വിവരമറിഞ്ഞ് മാനന്തവാടി സി.ഐ കെ.കെ. അബ്ദുല്‍ ഷരീഫ്, തിരുനെല്ലി എസ്.ഐ ടി. മനോഹരന്‍ എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 27ന് ഇപ്പോള്‍ പോസ്റ്റര്‍ പതിച്ച സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെ അംബിക ടൂറിസ്റ്റ് ഹോം പരിസരത്ത് പോസ്റ്റര്‍ പതിച്ച മാവോവാദിസംഘം എരുവക്കി കോളനിവഴി കാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മാവോവാദികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.