സര്‍ക്കാര്‍ജീവനക്കാരുടെ സമരം പത്തുദിവസം പിന്നിട്ടു

ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും അങ്കണവാടി, ഉച്ചഭക്ഷണപദ്ധതി ജീവനക്കാരും നടത്തുന്ന അനിശ്ചിതകാലസമരം 10 ദിവസം പിന്നിട്ടു. സര്‍ക്കാര്‍ ഒഴിവുകളില്‍ നിയമനം നടത്തുക, പുതിയ പെന്‍ഷന്‍പദ്ധതി റദ്ദാക്കുക തുടങ്ങി ഇരുപതിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലെ പ്രധാന അധികാരികളുടെ ഓഫിസുകള്‍ക്കു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്താനുള്ള ശ്രമം വിഫലമായി. അതേസമയം, നീലഗിരി ഒഴികെയുള്ള ജില്ലകളില്‍ സമരം തുടരുന്നുണ്ട്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ സമരം ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ ഓഫിസിനു മുന്നിലാണ് നടന്നത്. ഇവരെ അറസ്റ്റ് ചെയ്തെങ്കിലും വൈകീട്ടോടെ വിട്ടയച്ചു. ഊട്ടിയില്‍ കലക്ടറേറ്റിനുമുന്നില്‍ സമരം നടത്തിയവരെയും അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തപക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.